ഓണം സ്‌പെഷ്യൽ ഡ്രൈവ്: കോട്ടയത്ത്  എക്‌സൈസ് പരിശോധന ഊർജിതമാക്കി

സ്വന്തം ലേഖകൻ കോട്ടയം : ഓണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിർമ്മാണവും വിപണനവും തടയുന്നതിനുള്ള നടപടികൾ വ്യാപകമാക്കിയത്. പോലീസ്, വനം, റെയിൽവേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളാകും. എക്‌സൈസ് സർക്കിളുകൾ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. ജലാശയങ്ങൾക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. കള്ളു ഷാപ്പുകൾ, ബിയർ […]