ഒറ്റ മഴയിൽ തന്നെ വെള്ളം നിറയുന്ന കുര്യൻ ഉതുപ്പ് റോഡ്; നവീകരണം കൊണ്ടും പരിഹാരം ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ്, കാരണം നഗരസഭ!

സ്വന്തം ലേഖകൻ കോട്ടയം: 2 മാസം മുൻപ് ആരംഭിച്ച കുര്യൻ ഉതുപ്പ് റോഡിന്റെ നവീകരണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. കലുങ്കിൻ്റെയും ഓടയുടെയും നിർമാണമാണ് റോഡിൽ നടക്കുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതരുടെ ഉറപ്പ്. അലങ്കിന്റെയും ഓടയുടെയും നിർമ്മാണം പൂർത്തിയാക്കി റോ‍ഡ് ടാർ ചെയ്യാനാണു കരാർ. റോഡിൻറെ നവീകരണം അവസാന ഘട്ടത്തിലെത്തി. ഒറ്റമഴയിൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന ഗതികേടാണു കുര്യൻ ഉതുപ്പ് റോഡിനുള്ളത്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണു നവീകരണം. ശാസ്ത്രി റോഡിന്റെ നവീകരണം നടന്നിട്ടും കുര്യൻ ഉതുപ്പ് റോഡിലെ വെള്ളക്കെട്ട് […]