ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സംഭവം ; കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ : ഒന്നര വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി പ്രതികളായ ഉമ്മുൽ ഷാഹിറയും ജെയ്‌മോനും

സ്വന്തം ലേഖകൻ മലപ്പുറം: കാളികാവിൽ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. വെളിപ്പെടുത്തലുമായി ഭാര്യ ഉമ്മുൽ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥൻ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നൽകിയത്. കേസിൽ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയെയും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെയും(37) മലപ്പുറം ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. 2018 സെ്ര്രപംബർ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയൽവാസി […]

ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം ; എട്ട് പേർ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ വർക്കല: ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയിരുന്ന എട്ടുപേർ പൊലീസ് പിടിയിൽ. വർക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവർത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്പുഴ രാജുവിലാസത്തിൽ രാജി, മകൾ ദീപ, വെൺകുളം കളിക്കൂട്ടംവിളയിൽ ബിന്ദു, കിളിമാനൂർ പുളിമാത്ത് താളിക്കുഴി എസ്ബി ഭവൻ ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ […]

യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ലക്ഷങ്ങൾ കവർന്ന സംഭവം ; മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന (38), തൃശ്ശൂർ പള്ളത്തുപറമ്പിൽ അനൂപ്കുമാറിനെയും (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ സ്വദേശിയായ യുവാവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപാർട്ട്‌മെന്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും […]

ബീച്ചിൽ നിന്നും മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത് കുട്ടിക്കുറ്റവാളികൾ ; ശേഷം മോഷ്ടിച്ച സ്‌കൂട്ടറിൽ വർക്കലയിൽ നിന്നും വയനാട് വരെ യാത്ര : വീട്ടിലേക്കുള്ള മടക്കത്തിൽ പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല : ബീച്ചിൽ നിന്നു മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത കുട്ടിക്കുറ്റവാളികൾ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചത് വർക്കലയിൽ നിന്നും വയനാട് വരെ. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലത്ത് നിന്നു പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്കു ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു കുട്ടിക്കുറ്റവാളികൾ യുവതിയുടെ ബാഗ് മോഷ്ടിച്ചത്. യുവതിയുടെ ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു […]

മിസ്ഡ് കോൾ പൊല്ലാപ്പായി ; ഒരുമാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: മിസ്ഡ് കോൾ ഒടുവിൽ പൊല്ലാപ്പായി. ഒരു മാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ ഒടുവിൽ പൊലീസ് പിടിയിൽ. യുവതിയെ ഒരു മാസത്തിലേറെ ശല്യം ചെയ്ത ‘കോളറെ’ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. അറിയാതെ നമ്പർ തെറ്റി മധുസൂദനന് ഒരു മിസ്ഡ് കോൾ പോയി. പിന്നീടുള്ള ദിവസങ്ങളിൽ ഇയാൾ നിരന്തരം യുവതിയെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. […]

മോഷണങ്ങൾ നടത്തി വിലസി നടന്ന നാലംഗ സംഘം പൊലീസ് പിടിയിൽ ; മോഷ്ടാക്കളെ കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ

സ്വന്തം ലേഖകൻ തളിപ്പറമ്പ്: മോഷണങ്ങൾ നടത്തി വിലസിയ നാലംഗസംഘം പൊലീസ് പിടിയിൽ. മോഷ്ടാക്കളെ കുടുക്കിയത് കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ. ബൈക്ക്, മൊബൈൽ മോഷണ കേസുകളിലെ പ്രതികളാണ് ഒടുവിൽ പൊലീസ് പിടിയിലായത്. പറശിനിക്കടവിലെ ഡോക്ടറുടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ലോക്ക് ബ്രേക്ക് ചെയ്ത് അശ്വിൻ ഉപയോഗിച്ച് വരികയായിരുന്നു. അതിനിടയിൽ നിഫ്റ്റ് വിദ്യാർഥിയുടെ ബൈക്ക് മോഷണം നടത്തി വണ്ടിയുടെ നിറം മാറ്റി മോഷണസംഘത്തിൽ പെട്ട അശ്വന്ത് ശശി ഉപയോഗിച്ചു വരികയും ചെയ്തു. ധർമശാലയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ അശ്വിനും സംഘവും ഉണ്ടെന്ന വിവരം കിട്ടി […]

നാല് പെൺമക്കളെ വർഷങ്ങളോളം പീഡിപ്പിച്ചു ; പിതാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം:  നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. കൗൺസിലിങ്ങിനിടെ കുട്ടികൾ സ്‌കൂൾ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.സ്‌കൂൾ അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. വർഷങ്ങളായി ഇയാൾ പെൺമക്കളെ പീഡിപ്പിച്ചു വരികയായിരുന്നു.ഇയാൾക്ക് 47 വയസുണ്ട്. കുട്ടികളിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെൺകുട്ടികളുടെ അമ്മയെയും […]

വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവം ; ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല: വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാണ് (23) അറസ്റ്റിലായത്. വിവാഹ തലേന്ന് പീഡനം നടന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. അടുത്ത ദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടക്കുകയും ചെയ്തു. വിവാഹശേഷം യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് വർക്കല പോലീസിൽ പരാതി നൽകിയത്. വർക്കല സ്വദേശിനിയായ യുവതിയെ […]

അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച സംഭവം : പ്രതികൾ പിടിയിൽ ; കബളിപ്പിച്ചു നടന്ന പ്രതികളെ പൊലീസ് പിടികൂടിയത് തന്ത്രപരമായി

സ്വന്തം ലേഖകൻ കൊച്ചി : അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച് സംഭവത്തിൽ കബളിപ്പിച്ചു നടന്ന പ്രതികളെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. പെരുമ്പാവൂരിലെ അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ വിദഗ്ധമായി പൊലീസ് പിടികൂടിയത്. തോട്ടുവ സ്വദേശികളായ പാറയിൽ കുട്ടൻ എന്നുവിളിക്കുന്ന എയ്‌ജോ (40), പനയിൽക്കുടി വീരപ്പൻ എന്നു വിളിക്കുന്ന നോബി (32) എന്നിവരെയാണ് അബ്കാരി കോൺട്രക്ടർ തോട്ടുവ നെടുങ്കണ്ടത്തിൽ ജോയ് ജോസഫിന്റെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. […]

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മഹേഷിന്റെ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗിരീഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇവർ തമ്മിൽ വഴക്കായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് […]