play-sharp-fill

ചാരിറ്റിയുടെ മറവില്‍ കള്ളനോട്ട് വിതരണം; ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍; ഇത് എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ; അടിവേര് മാന്തിയാല്‍ പല വെള്ളരിപ്രാവുകളും കുടുങ്ങും: പ്രതികരണവുമായി ഫിറോസ് കുന്നുംപറമ്പില്‍

സ്വന്തം ലേഖകന്‍ രുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കേന്ദ്രീകരിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) അറസ്റ്റില്‍. വാടകവീടെടുത്താണ് ഇയാള്‍ കള്ളനോട്ട് അടിച്ചിരുന്നതെന്ന് പോലീസ്. കാട്ടായിക്കോണം നെയ്യനമൂലയിലെ വാടകവീട്ടില്‍ യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു. തന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണ് ആഷിഖിന്റെ അറസ്റ്റെന്നാണ് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം; ‘എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ […]

സിസ്റ്റര്‍ സെഫിയുടെ ശിഷ്ടകാലം അട്ടക്കുളങ്ങര വനിതാ ജയിലില്‍; ഫാ.കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള ജയിലില്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട ഫാ.കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള സെല്ലില്‍ പാര്‍പ്പിക്കും. സി.സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. ഇരട്ട ജീവപര്യന്തമാണ് ഫാ.കോട്ടൂരിന് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. അഞ്ച് ലക്ഷം രൂപ ഈ കുറ്റത്തിന് പിഴ അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷമാണ് ശിക്ഷ. 50,000 രൂപ പിഴ അടയ്ക്കണം. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. 50,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷകളെല്ലാം […]

കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം […]

വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി; അറസ്റ്റിലായവരില്‍ കൊച്ചിയിലെ യുവനടി ബ്രിറ്റി വിശ്വാസും

സ്വന്തം ലേഖകന്‍ കോട്ടയം: വാഗമണ്ണില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ച അതേ സംഘം മൂന്നാറിലും കൊച്ചിയിലും സമാനമായ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായവരില്‍ കൊച്ചിക്കാരിയായ യുവനടി ബ്രിറ്റി വിശ്വാസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. . ബംഗാള്‍ സ്വദേശികളാണ് ബ്രിറ്റിയുടെ അച്ഛനമ്മമാര്‍. പക്ഷേ, നടി ജനിച്ചതും വളര്‍ന്നതും കൊച്ചിയിലാണ്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷത്തിലാണ് വാഗമണ്ണില്‍ ഇത്തരത്തില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി […]

പഴയ ലോട്ടറി വില്‍പ്പനക്കാരന്‍ ഇപ്പോള്‍ പോലീസ്; തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം

സ്വന്തം ലേഖകന്‍ കൊല്ലം: ശാസ്താംകോട്ട കാരാളിമുക്കിലെ സീനാ ലക്കി സെന്ററില്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്ന പയ്യനെ തേടി പത്ത് വര്‍ഷത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമെത്തി. പക്ഷേ, പഴയ ലോട്ടറിക്കാരന്‍, അരിനല്ലൂര്‍ കോവൂര്‍ റിയാസ് മന്‍സിലില്‍ ജെ.റിയാസ് (34) ഇപ്പോള്‍ കുണ്ടറ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. പി.എസ്.സി പരീക്ഷയും പഠനവുമൊക്കെയായി നടന്ന കാലത്ത് ഒന്നര വര്‍ഷത്തോളം ലോട്ടറി കടയില്‍ ജോലി നോക്കിയിരുന്ന റിയാസ് ഇതിനുശേഷം ഗള്‍ഫില്‍ പോയി. പിന്നീട് പൊലീസില്‍ ജോലി ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഇല്ലെങ്കിലും ഇടയ്ക്കിടെ ഭാഗ്യം […]

ഉണ്ടയിൽ ഇടപെട്ട് ഹൈക്കോടതി ; പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ കൊച്ചി: അവസാനം പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം നൽകി. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പൊലീസ് സേനയുടെ കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നും കേസ് പരിഗണിക്കവെ സർക്കാർ പറഞ്ഞു. ഇതോടെയാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പൊലീസിനെ വെള്ളപൂശി ആഭ്യന്തര […]

ഗർഭിണിയെന്ന വ്യാജേനെ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുന്ന നാടോടി സംഘം സജീവം ; ജാഗ്രത പുലർത്തണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: ഗർഭിണിയെന്ന് വ്യാജേനെ ക്ഷീണം അഭിനയിച്ച് വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തുന്ന നാടോടി സംഘങ്ങൾ കേരളത്തിൽ വീണ്ടും സജീവം. ജാഗ്രത പുലർത്തണം, മുന്നറിയിപ്പുമായി പൊലീസ്. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകുമെങ്കിലും ഇവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി പിടിയിലായിരുന്നു. ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ ആന്ധ്ര പൊലീസുമായി […]