play-sharp-fill

200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍ ഇടുക്കി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വില്‍പ്പന നടത്താന്‍ തയ്യാറാക്കിയ കോടയും ചാരായവും പിടികൂടി. കാഞ്ചിയാര്‍ വില്ലേജില്‍, കോഴിമല ബാലവാടി കരയില്‍, മഠത്തില്‍ പറമ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ റെജി (40 വയസ്സ്) എന്നയാള്‍ താമസിക്കുന്ന വീടിന് സമീപമുള്ള പുരയിടത്തില്‍ നിന്ന് 2OO ലിറ്റര്‍ കോടയും 1O ലിറ്റര്‍ ചാരായവുമാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. റെജിയെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല.   പ്രിവന്റീവ് ഓഫീസര്‍ […]

രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും അന്ത്യൻ സൈനികർ ഉപയോഗിക്കുന്ന തിരയും ; പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ സൈനികരും കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുമളിയിൽ രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെചട്ടവരുടെ റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും സൈനികർ ഉപയോഗിക്കുന്ന തിരയും. സംഭവത്തിൽ അന്വേഷണം മുൻ സൈനികരിലേക്ക്. റെയ്ഡിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചും നെടുങ്കണ്ടം പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത തോക്കിന് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചുവരുന്നു.കഴിഞ്ഞദിവസമാണ് കുമളി ആറാം മൈൽ പ്രവർത്തിക്കുന്ന ബാംബൂനെസ്റ്റ് റിസോർട്ടിൽ നിന്നുമാണ് 2,000 ലിറ്റർ വാറ്റും രണ്ടു ലിറ്റർ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് […]

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് അധികൃതരുടെ കൈവശമുള്ളത് വൻ മയക്കുമരുന്ന് ശേഖരം. 2016മുതൽ വിവിധ കേസുകളിലായി എക്‌സൈസ് അധികൃതർ പിടികൂടിയ തൊണ്ടിമുതലായ ലഹരി മരുന്നുകളുടെ മാർക്കറ്റിലെ 1500 കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് അധികർതർ ഇവ സൂക്ഷിക്കുന്നത്. കൂടാതെ സായുധ ക്യാമ്പുകളിൽ പ്രത്യേക സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കും. കഞ്ചാവ് 5870 കിലോ, ഹാഷിഷ് 166 കിലോ, ബ്രൗൺഷുഗർ 750 ഗ്രാം, ഹെറോയിൻ 601 ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടിയിൽ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്‌ട്രോങ് റൂമിലേക്ക് […]

ടിക് ടോക് താരങ്ങളാണോ നിങ്ങൾ ….? എങ്കിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു ; മികച്ച വീഡിയോയ്ക്ക് ഐപാഡ് സമ്മാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സെസ് ടിക് ടോക് താരങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയാണ് ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നത്. ലഹരി മരുന്നിന്റെ ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ടിക് ടോക് മത്സരം. മത്സരത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച വീഡിയോക്ക് ഐപാഡ് ആയിരിക്കും സമ്മാനമായി ലഭിക്കുക. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തുന്ന വിമുക്തിയുടെ തീവ്ര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് […]

കഞ്ചാവിനായി പെൺകുട്ടികളുടെ കൂട്ടയിടി: സ്റ്റഫും ജോയിന്റും കിട്ടിയാൽ എന്തിനും റെഡി: കഞ്ചാവ് മാഫിയയെ കുടുക്കിയ എക്‌സൈസ് സംഘം ഞെട്ടി

  സ്വന്തം ലേഖകൻ തൃശ്ശൂർ: കഞ്ചാവിന് പെൺകുട്ടികളുടെ കൂട്ടയിടി. സ്റ്റഫും ജോയിന്റും കിട്ടിയാൽ പെൺകുട്ടികളും എന്തിനും റെഡി. എക്‌സൈസ് രണ്ടരക്കിലോ കഞ്ചാവുമായി പിടികൂടിയ യുവാക്കളുടെ ഫോണിലേക്ക് വന്ന കോളുകൾ കേട്ട് എക്‌സൈസ് അധികൃതർ ഞെട്ടി. അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. തൃശ്ശൂർ പള്ളിമൂല സ്വദേശി വിഷ്ണു (22), കോലഴി സ്വദേശി കൃഷ്ണമൂർത്തി (21) എന്നിവരാണ് പിടിയിലായത്. ഇവരെ എക്‌സൈസല് അധികൃതർ പിടികൂടിയത് അറിയാതെ വിദ്യാർഥിനികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇവരുടെ ഫോണിലേക്ക് കഞ്ചാവിനായി വിളിച്ചത്. ആദ്യമായാണ് […]

ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് ഷാഡോ സംഘമാണ് ഇയാളെ കൊച്ചിയിൽ നിന്നും പിടികൂടിയത്. കേരള എക്‌സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ […]