video
play-sharp-fill

പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ; ഇടനിലക്കാരിയായി പ്രവർത്തിച്ച യുവതിയടക്കം രണ്ടുപേർകൂടി പിടിയിൽ; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പാണലത്തെ തോട്ടത്തിൽ

കാസർഗോഡ് : പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ .കാഞ്ഞങ്ങാട് സ്വദേശി ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി സത്താര്‍ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ കാമുകനും, ഇടനിലക്കാരിയും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പൊലീസ് പരിധിയിലാണ് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാത്സംഗത്തില്‍ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു. യുവതിയുടെ കാമുകൻ മംഗൽപ്പാടി സ്വദേശി മോക്ഷിത്ത്, […]

മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

സ്വന്തം ലേഖകൻ കാസർഗോഡ് : ജില്ലയിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന ചികിത്സയിൽ കഴിയുന്നവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് കാസർഗോഡ് ജില്ലയിലെ കൊറോണ ബാധിതരായവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും കൊറോണ ബാധിതരുടെ പോരും മറ്റ് വിശദാശങ്ങളും അടങ്ങിയ പട്ടിക പൊലീസിന് നൽകിയ രോഗ ബാധിതരുടെ പട്ടികയാണ് ചോർത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ വാട്‌സ്ആപ്പിൽ കൈമാറിയ വിവരങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. […]

ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചു. തലപ്പാടി അതിർത്തിയിൽ വെച്ച് ആംബുലൻസ് തടയുകയായിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ കർണാടക പോലീസ് മണ്ണിട്ട് അടച്ചിട്ടിരുന്നു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, […]

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ പൂർണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കർമങ്ങളുടെ ഭാഗമായിട്ടാകാം. പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തിൽ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീട് തന്നെ തെരഞ്ഞെടുത്തതും […]