ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്
സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം ഭർത്താവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ബിഎസ്എൻഎൽ ജീവനക്കാരനും സുഹൃത്തുമായ ജോൺസനെ വിവാഹം കഴിക്കാനാണ് ജോളി ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമിച്ചുവെന്നും ജോളി മൊഴി നൽകി. ഇരുവരും തമ്മിലുളള സൗഹൃദം വ്യക്തമാക്കി ജോളി കോയമ്പത്തൂരിൽ പോയത് ജോൺസനെ കാണാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓണക്കാലത്ത് […]