play-sharp-fill

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്; യുട്യൂബ് വരുമാനം പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെന്ന് വാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് ഉത്തരവ്.ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്ന വാദമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഇന്‍റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ […]

സർക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് പിൻവാതിലിലൂടെ നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരട് വലിച്ചെന്ന് ആരോപണം

സ്വന്തം ലേഖകൻ കൊച്ചി : സർക്കാരിന് കോടിക്കണക്കിനു രൂപ വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ ജില്ലാ പഞ്ചായത്തു സെക്രട്ടറിയായി നിയമിച്ചത് വിവാദത്തിലേക്ക്. തദ്ദേശവകുപ്പ് മന്ത്രിയുടെ ജില്ലക്കാരനായ ഉദ്യോഗസ്ഥനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരടുവലിച്ചെന്നാണ് ആരോപണം. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന എതിർപ്പും മറികടന്നാണു എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. തൃപ്പൂണിത്തുറ ആയുർവേദ കോളെജ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പൊതുമരാമത്തു വകുപ്പും കരാറുകാരനും തമ്മിൽ കോടതിയിൽ കേസുണ്ടായിരുന്നു. കരാറുകാരന് അനുകൂലമായിട്ടായിരുന്നു സബ് കോടതി വിധി. എന്നാൽ, സബ് കോടതി […]