സർക്കാർ ഓഫീസുകളിൽ ഒരേ സമയം പകുതി ജീവനക്കാർ മാത്രം ; ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഒരു സമയം പകുതി ജീവനക്കാർ മാത്രം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിലച്ച് പോകരുത് . അതിനാലാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇതിന് പുറമെ സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണം . തമിഴ്‌നാട്ടിലെ സെക്രട്ടറിയേറ്റിൽ രോഗ വ്യാപനം ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ […]