play-sharp-fill

സർക്കാർ ഓഫീസുകളിൽ പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം ; ഓഫീസ് പ്രവർത്തന സമയം ഒൻപതു മുതൽ 5.30 വരെയാക്കണം : ഭരണപരിഷ്‌കാര കമ്മീഷൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻറെ ശുപാർശ. വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ജീവനക്കാരുടെ മാനസികസമ്മർദം കുറയുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷൻറെ വിലയിരുത്തൽ. ശനിയാഴ്ച അവധി നൽകുന്നതിനു പകരം മറ്റുദിവസങ്ങളിൽ ഓഫീസ് പ്രവർത്തനം രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ അരമണിക്കൂർ ഇടവേള നൽകണം. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതും പരിഗണിക്കാം. അങ്ങനെയാണെങ്കിൽ ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും പോകുന്ന […]

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം മാറ്റി : ഇനി മുതൽ ഒന്നേകാൽ മുതൽ രണ്ട് മണി വരെ

സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതൽ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15-നാണ് ആരംഭിക്കുക. സാധാരണ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം 10 മുതൽ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് നഗരപരിധികളിലെ ഓഫീസുകളുടെ സമയം 10.15 മുതൽ 5.15 വരെയായിരിക്കും. […]