video
play-sharp-fill

കൈക്കൂലി, ക്രമക്കേട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സില്‍ പരാതിപ്രവാഹം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൈക്കൂലിയും ക്രമക്കേടും ആരോപിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിലേക്ക് പരാതിപ്രവാഹം. പരാതികൾ പരിശോധിച്ച് ആവശ്യമുള്ളവയിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങാൻ ആഭ്യന്തര വകുപ്പ് വിജിലൻസിന് നിർദ്ദേശം നൽകി. വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്ബര്‍, വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴിയാണ് പരാതികള്‍ ലഭിക്കുന്നത്. മിന്നല്‍പ്പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം 13,435 പരാതികളുണ്ടായിരുന്നു. ഭൂരിഭാഗത്തിലും പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളുമുണ്ടായി. ഇക്കൊല്ലം ജനുവരിയില്‍മാത്രം 1105 പരാതികളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുപുറമേ വിജിലന്‍സ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുന്നുണ്ട്. അഴിമതിമുക്ത […]

വധുവിന് പരമാവധി വിവാഹസമ്മാനം ഒരു ലക്ഷവും 10 പവനും, സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിവാഹത്തിനു മുന്‍പു വധൂവരന്മാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതും വധുവിനു രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്കരണം. വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെ, . വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ […]

ജമ്മു – കാശ്മീർ ; സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും അടച്ച് പൂട്ടാൻ ഉത്തരവ് ഇട്ട് സർക്കാർ

  സ്വന്തം ലേഖിക ശ്രീനഗർ: ജമ്മു കശ്മീർ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിവരാവകാശ കമ്മീഷനും പ്രവർത്തനമവസാനിപ്പിക്കാൻ സർക്കാർ ഉത്തവിട്ടു. സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ, സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് വിമൻ & ചൈൽഡ് റൈറ്റ്, അക്കൗണ്ടബിലിറ്റി കമ്മീഷൻ തുടങ്ങിയവയും അടച്ചുപൂട്ടിയവയിൽ പെടുന്നു. ഈ വരുന്ന ഡിസംബർ 31 ഓടെയാണ് പ്രവർത്തനമവസാനിപ്പിക്കുക. ജമ്മു – കശ്മീർ റിഓർഗനൈസേഷൻ ആക്ട്് 2019 നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപാർട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് […]

സർക്കാർ ഓഫീസുകളിൽ ശൂചീകരണപ്രവർത്തനങ്ങൾക്കായി ഇനി കുടംബശ്രീ. തിരിച്ചടി നേരിടുന്നത് എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക്‌

  സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീയുമായി കരാർ ഒപ്പിടാൻ സർക്കാർ ഉത്തരവ്. കൂടാതെ സെക്യൂരിറ്റി ജോലിക്കായി കെക്‌സോണുമായി (കേരള എക്‌സ്സർവീസ് മെൻ ഡവലപ്പ്‌മെന്റ് ആൻഡ് റീഹാബിലിറ്രേഷൻ കോർപ്പറേഷൻ) കരാർ ഒപ്പിടണമെന്നും ധനവകുപ്പ് ഉത്തരവിറക്കി. ഇത്തരത്തിൽ സേവന കരാറിൽ ഏർപ്പെടുന്നതിനാൽ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഫലത്തിൽ താൽകാലിക ശുചീകരണ ജീവനക്കാരുടെ എംപ്‌ളോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴിയുള്ള നിയമനം ഇതോടെ നിലയ്ക്കും. മാത്രമല്ല, കുടുംബശ്രീയിൽ സ്ത്രീകൾ മാത്രമേ ഉള്ളൂവെന്നതിനാൽ ആ തസ്തികയിൽ പുരുഷന്മാരുടെ അവസരം […]