ഗോൾഡൻ കായലോരം പൊളിക്കുന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത് : കളക്ടർ എസ് സുഹാസ്
സ്വന്തം ലേഖകൻ കൊച്ചി: ഇനി പൊളിക്കാനുള്ള ഗോൾഡൻ കായലോരമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് സബ് കലക്ടർസ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. മരടിലെ രണ്ടാംഘട്ട ഫ്‌ളാറ്റ് പൊളിക്കലിനു പൂർണസജ്ജമാണ്, എന്നാൽ ഗോൾഡൻ കായലോരം പൊളിക്കുന്നത് അൽപം വെല്ലുവിളിയുള്ളതാണ്. മറ്റു കെട്ടിടങ്ങൾ പോലെ അല്ല. ആ ഫ്‌ളാറ്റ് വിഭജിച്ച ശേഷമാകും തകർക്കുകയെന്നുംഎറണാകുളം കലക്ടർ എസ്. സുഹാസും അറിയിച്ചു. മറ്റു ഫ്‌ളാറ്റുകളിൽ നടത്തുന്ന ഇംപ്ലോഷൻ സാങ്കേതിക വിദ്യ ഇവിടെ പ്രയോഗിക്കില്ല, കെട്ടിടം രണ്ടായി പിളർത്തിയിട്ടാകും പൊളിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്നതിനാൽ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.രാവിലെ […]