സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഭീഷണിപ്പെടുത്തി ; പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്നും ഭീഷണി, ഉറങ്ങാൻ പോലും അവർ അനുവദിച്ചില്ല : ഇ.ഡി.യ്‌ക്കെതിരെ സന്ദീപ് നായരുടേതെന്ന പേരിൽ ജഡ്ജിയ്ക്ക് കത്ത്
സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതി സന്ദീപ് നായർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ജഡ്ജിക്കാണ് സന്ദീപ് നായർ കത്ത് അയച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നും മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ […]