പ്രവാസികൾക്ക് തിരിച്ചടി ; ഗോ എയറിന്റെ കണ്ണൂർ-കുവൈറ്റ് സർവീസ് നിർത്തുന്നു
സ്വന്തം ലേഖിക കണ്ണൂർ :കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയർ. ജനുവരി 24 മുതൽ മാർച്ച് 28 വരെയാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും അവസാനിപ്പിച്ചു കൂടാതെ ട്രാവൽ ഏജൻസികൾക്കും സർവീസ് നിർത്തുന്നത് സംബന്ധിച്ച അറിയിപ്പ് നൽകി. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും സർവീസ് നടത്തുന്നത് ഒരേ വിമാനം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം സർവീസുകൾ നാല് മണിക്കൂറോളം വൈകിയിരുന്നു. ഒരേ വിമാനം തന്നെ മടക്കയാത്രയ്ക്കും […]