play-sharp-fill

ചരിത്രം കുറിച്ച് ഓക്സിജൻ…! കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് – ന്യൂ ഇയർ ഓഫറുകളുമായ് ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിൽസ് ‘യെസ് സീസൺ 4’ ; ഓഫറുകൾ വിവരിച്ച് കേരളത്തിലെ ആദ്യത്തെ എ ഐ ഇൻഫ്ലുവൻസറായ അശ്വതി അച്ചുവും

കോട്ടയം : ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിലിൽ ഓഫറുകൾ വിവരിച്ച് എ ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചു. സ്മ‌ാർട്ടായ ഓക്‌സിനജനൊപ്പം കേരളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് എ.ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചുവും ചേർന്ന് കേരളത്തിൽ ആദ്യമായൊരു ബ്രാൻഡ് എ ഐ ഇൻഫ്ലുവൻസറെ ഉപയോഗിച്ച് ക്യാമ്പയിൻ നടത്തുക എന്ന പുതുചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഓക്സജിന്റെ ഇയർ എൻഡ് ബിഗ് സെയിൽ യസ് സീസൺ 4-ൽ കസ്റ്റമേഴ്സിനായി അശ്വതി അച്ചുവാണ് ഓഫറുകൾ എല്ലാം തന്നെ വിവരിച്ചത്. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് – ന്യൂഇയർ ഓഫറാണ് […]

ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം; കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 9ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും, ചങ്ങനാശ്ശേരി താലൂക്ക് അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ: ജോസഫ് ഫിലിപ്പ്,സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വിനോദ് പണിക്കർ, എസ്എൻഡിപി ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ, വാഴപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സെബാസ്റ്റ്യൻ ആൻ്റണി,ചാർട്ടേഡ് അക്കൗണ്ടന്റ് […]

ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഓക്സിജനിൽ നാളെ മുതൽ 48 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ ആരംഭിക്കുന്നു ; വമ്പിച്ച വിലക്കുറവും ഒട്ടനവധി ഓഫറുകളും…! 999 രൂപ മുതൽ മിക്സി, 349 രൂപ മുതൽ അയൺ ബോക്സുകൾ, 499 രൂപ മുതൽ പ്രഷർ കുക്കറുകൾ, 1290 രൂപ മുതൽ ഇൻഡക്ഷൻ കുക്കർ കൂടാതെ മൊബൈൽ ആക്സസറീസുകൾക്കും, മറ്റ് ഗാഡ്ഗറ്റുകൾക്കും വൻ വിലകുറവ് ; മറക്കേണ്ട ഈ ഓഫറുകൾ ഡിസംബർ 7, 8 തിയതികളിൽ മാത്രം

കോട്ടയം : ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഓക്സിജനിൽ നാളെ മുതൽ 48 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ ആരംഭിക്കുന്നു. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഷോറൂമുകളിൽ ഡിസംബർ 7, 8 ശനി , ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 48 മണിക്കൂർ തുടർച്ചയായാണ് സെയിൽ നടക്കുന്നത്. ക്രിസ്തുമസ് ന്യൂ ഇയർ വിൽപ്പനയും ഇതോടനുബന്ധിച്ച് ആരംഭിക്കും. ഈ മെഗാ സെയിലിൽ വമ്പിച്ച വിലക്കുറവും, മറ്റ് ഓഫറുകളും കസ്റ്റമേഴ്സിന് ലഭിക്കുന്നതാണ്. ഈ സെയിലിനോട് അനുബന്ധിച്ച് സമ്മാന പെരുമഴയാണ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ഫോണുകൾക്കൊപ്പം ഹോം […]

ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് കോടിമത ലയൺസ്‌ ക്ലബ് ലേക്ക് സിറ്റി ഹാളിൽ

കോട്ടയം : ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് സംഘടിപ്പിക്കും. കോടിമത ലയൺസ്‌ ക്ലബ് ലേക്ക് സിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജെ സി ഐ സോൺ 22 പ്രസിഡൻറ് ഏസ്വിൻ അഗസ്റ്റിൻ , സോൺ വൈസ് പ്രസിഡൻറ് ജെറി ജോഷി, പ്രസിഡൻറ് ഡോ.അഭിജിത്ത് കർമ്മ, ജെ സി ഐ കോട്ടയം സ്ഥാപക പ്രസിഡൻറ് ഡോ പി ജി ആർ പിള്ള തുടങ്ങിയവർ സംസാരിക്കും. […]

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. പരേതൻ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, കോട്ടയം ചെറിയപള്ളി മഹാഇടവക സൺഡേ സ്കൂൾ അധ്യാപകൻ, ചെറിയപള്ളി മഹാഇടവക മുൻ ഇന്റർണൽ ഓഡിറ്റർ, മലങ്കര ഓർത്തഡോക്സ്‌ സഭ കോട്ടയം സെൻട്രൽ ഭദ്രാസന വെസ്റ്റ് […]

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നവംബർ 20 മുതൽ 23 വരെ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 20 മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ രജിസ്ട്രേഷൻ,ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവും സർജറി, ട്രീറ്റ്മെൻറ് തുടങ്ങിയവയ്ക്ക് 15 ശതമാനം ഇളവുകളും ലഭ്യമായിരിക്കും. മേൽപ്പറഞ്ഞ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ ഈ പാക്കറ്റ് ബാധകമാകും. ഇൻഷുറൻസ് ഉള്ളവർക്ക് ഇളവുകൾ ഇല്ല,നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 276 190

പ്രമേഹദിനത്തിൽ സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 726 190

കോട്ടയം : നവംബർ 14 പ്രമേഹ ദിനത്തിൽ പ്രമേഹ ദിന സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ. ജി ആർ ബി എസ് ( ഗ്ലൂക്കോസ് റാൻ്റം ബ്ലഡ് ഷുഗർ),ക്രിയാറ്റിൻ,കൊളസ്ട്രോൾ,ടി എസ് എച്ച്(തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ),ബയോതെസിയോമെട്രി, ഫ്രീ ഡയറ്റ് കൗൺസലിംഗ്, ഫ്രീ വൈറ്റൽ ചെക്കപ്പ്, ഫ്രീ ജനറൽ മെഡിസിൻ ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയവ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

എറണാകുളം : തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രീമിയർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ തേർഡ് ഐ ന്യൂസ് ജീവനക്കാർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തേർഡ് ഐ ന്യൂസിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളം ബ്യൂറോ ആരംഭിച്ചത്. താമസിയാതെ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളും ആരംഭിക്കും.   വാർത്തകൾ ഏറ്റവും വേഗത്തിൽ തത്സമയം വായനക്കാരിൽ എത്തിക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഓഫീസിൽ പ്രവർത്തന സജ്ജമാണ്. കഴിഞ്ഞ മാർച്ച് 3-നാണ് കോട്ടയത്തെ പുതിയ ഓഫീസ് സഹകരണ, തുറമുഖ […]

നാടിന് മാതൃകയായി ടോണി വർക്കിച്ചനും അച്ചായൻസ് ജുവലറിയും; നിയമം പാലിച്ചും ജനങ്ങളെ ബഹുമാനിച്ചും മുന്നോട്ടുപോകും; അനധികൃതമെന്ന് ആരോപണം ഉയര്‍ന്ന പാലാ ബ്രാഞ്ചിന് മുൻപിലെ ബോര്‍ഡ് അച്ചായൻസ് ജ്വല്ലറി അധികൃതര്‍ നീക്കം ചെയ്തു; പാലായിൽ നടന്നത് രാഷ്ട്രീയ മുതലെടുപ്പ്; സംശയ നിഴലിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലന്നും അച്ചായൻസ് ഗ്രൂപ്പ്

പാലാ : നിയമം പാലിച്ചും ജനങ്ങളെ ബഹുമാനിച്ചും അച്ചായൻസ് ഗോൾഡ്. പാലായിൽ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിൽ ഫുട്ട് പാത്ത് കയ്യേറി സ്ഥാപിച്ചത് എന്ന് ആരോപണം ഉയർന്ന ബോർഡ് അച്ചായൻസ് അധികൃതർ തന്നെ നീക്കം ചെയ്തു. പൊതുജനങ്ങളെയോ ജനപ്രതിനിധികളെയോ അധികൃതരെയോ വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ല അച്ചായൻസ് എന്നും നിയമം പാലിച്ചും ജനങ്ങളോട് മാതൃകാപരമായി ഇടപെട്ടും നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ഇപ്പോൾ സൃഷ്ടിക്കപ്പെടുന്ന പല വാർത്തകൾക്ക് പിന്നിലും തങ്ങളെ തേജോവധം ചെയ്യാനുള്ള തല്പരകക്ഷികളുടെ ഇടപെടൽ സംശയിക്കുന്നതായും അച്ചായൻസ് ഗോൾഡ് അധികൃതർ വ്യക്തമാക്കി. അച്ചായൻസ് ഗ്രൂപ്പിന്റെ പത്രക്കുറിപ്പ്  മാന്യമായി […]

സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കോട്ടയം ജില്ലാ പോലീസ് ; ജില്ലയിൽ നിന്ന് 18 പോലീസ് ഉദ്യോഗസ്ഥർ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഏറ്റുവാങ്ങി

കോട്ടയം : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയിൽ നിന്നും ഇവർ മെഡൽ ഏറ്റുവാങ്ങിയത്. അനീഷ് കെ.ജി (കോട്ടയം ഡിവൈഎസ്പി ) ,അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി), മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ […]