play-sharp-fill

എനിക്ക് വിദേശത്ത് എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണം; മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയതിന് പിണങ്ങി വിദേശത്തേക്ക് പോകാൻ 11കാരി വിമാനത്താവളത്തിലെത്തി ആവശ്യപ്പെട്ടത് ഇങ്ങനെ : പെൺകുട്ടി എത്തിയത് പാസ്‌പോർട്ടില്ലാതെ

സ്വന്തം ലേഖകൻ മാള : ”എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്” അമിത ഫോൺ ഉപയോഗത്തെ തുടർന്ന് മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയപ്പോൾ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. തുടർന്ന് ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ചോദിപ്പോൾ ഇല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.ഇതോടെ സംഭവം എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി. അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി കുട്ടി വീട്ടുകാരോടു പറയാതെ ഇറങ്ങുകയായിരുന്നു. […]