സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കാസർകോട് : സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ലഹരി സംഘത്തിന്റെ ആക്രമണം. കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് വെച്ചാണ് സംഭവം. സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്കൂൾ പരിസരത്തെ ലഹരിയുപയോഗം ചോദ്യംചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശങ്ങളിൽ ലഹരി സംഘത്തിന്റെ വിളയാട്ടം രൂക്ഷമാണെന്ന് നാട്ടുകാർ […]