വീണ്ടും ഇരുട്ടടി തന്ന് സർക്കാർ…! പാചക വാതക വിലയിൽ വീണ്ടും വർധനവ് ; ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപ
സ്വന്തം ലേഖകൻ കൊച്ചി: കൊറോണയ്ക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് കേന്ദ്ര സർക്കാർ. പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപയാണ്. പുതുക്കിയ വില വർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഒരു ഗ്യാസ് സിലണ്ടറിന് കൊച്ചിയിൽ മാത്രം 726 രൂപയായി ഉയർന്നു.ഒരു ഗ്യാസ് സിലിണ്ടറിന് തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. ഇതോടെ 1335.50 […]