സി.എഫ്.ഡി നാപ്പോളി ഗാന്ധി ജയന്തി ആഘോഷിച്ചു

സ്വന്തം ലേഖകൻ ഇറ്റലി : സൗത്ത് ഇറ്റലിയുടെ തലസ്ഥാനം ,ഇറ്റാലിയൻപിസ്സയുടെ തലസ്ഥാനം, ലോക പ്രശസ്തമായ ഇറ്റാലിയൻ പാട്ടുകളുടെ തലസ്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്ന ഇറ്റലിയിലെ നാപ്പോളിയിൽ വച്ച് സി.എഫ്.ഡി (Congress of Faith and Democracy) എന്ന ഗാന്ധിയൻ സംഘടനയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ  ജന്മദിനാഘോഷവും, സംഘടനയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും, ഇറ്റലിയിൽ ജോലി ഇല്ലാത്തവരെ സഹായിക്കാൻവേണ്ടിയുള്ള ‘ജോബ് വെബ്‌സൈറ്റി’ന്റെ ഉത്ഘാടനവും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ‘സാൻ മത്തേയോ &സാൻ ഫ്രാൻസിസ്‌കോ’ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇഎഉ നാപ്പോളിയുടെ പ്രസിഡന്റ് ജെസ്‌ലി തടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം നാപ്പോളി […]

ഗാന്ധിജയന്തി ദിനത്തിൽ 150 തടവുകാരെ വിട്ടയച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

സ്വന്തം ലേഖിക ലക്‌നൗ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുകാരെയാണ് ഗാന്ധിജയന്തി ദിനത്തിൽ യു പി സർക്കാർ മോചിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ നിന്നായി ഏകദേശം അറുന്നൂറോളം തടവുകാർക്കാണ് ഇത്തവണ മോചനം നൽകിയത്. അതേസമയം, മോചിപ്പിച്ച തടവുകാരിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട പ്രതികളൊന്നും തന്നെ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാലാവധി പൂർത്തിയാക്കിയെങ്കിലും പിഴ ചുമത്തപ്പെട്ടവരിൽ അത് അടക്കാൻ സാധിക്കാത്തവരാണ് വിട്ടയച്ചവരിൽ ഭൂരിഭാഗവും.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഹോമിയോ ആശുപത്രി അധികൃതർ

സ്വന്തം ലേഖിക കോട്ടയം : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഹോമിയോ ആശുപത്രി അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കാട് വെട്ടിത്തെള്ളിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വർഗീസ് നേതൃത്വം നൽകി. ആർ. എം. ഒയും മെഡിക്കൽ ഓഫീസർമാരും മറ്റ് ജീവനക്കാരും ശുചീകരണ പ്രവത്തനങ്ങളിൽ പങ്കാളികളായി.

ഗാന്ധിസ്മൃതിയിൽ രാജ്യം , മഹാത്മജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനപരിശ്രമം നടത്തും ; പ്രധാനമന്ത്രി

സ്വന്തം ലേഖിക ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി വി.മുരളീധരൻ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്ധ്വാനി തുടങ്ങിയ നിരവധി നേതാക്കൾ പുഷ്പാർച്ചന നടത്തി. ” മഹാത്മാ ഗാന്ധി മാനവികതയ്ക്കു നൽകിയ മഹത് സംഭാവനയ്ക്ക് ഞങ്ങൾ നന്ദി അർപ്പിക്കുന്നു. ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മികച്ച ആഗ്രഹം സൃഷ്ടിക്കാനും കഠിനമായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു ” – […]