play-sharp-fill

അല്‍ഫാമും കുഴിമന്തിയും കഴിച്ചു..! വീട്ടിലെത്തിയതോടെ ഛര്‍ദ്ദിയും, വയറിളക്കവും, തലവേദനയും; വയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ..!! കുട്ടികളടക്കം 15ഓളം പേര്‍ ആശുപത്രിയില്‍

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും ഭക്ഷ്യവിഷബാധ. അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ മുസല്ല റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം […]

തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു..! രണ്ട് കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും..!! ഭക്ഷ്യവിഷബാധയെന്ന് കുടുംബം

സ്വന്തം ലേഖകൻ തൃശൂർ :തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു. തൃശൂര്‍ സ്വദേശി അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. വിദ്യാര്‍ത്ഥി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് കുടുംബം അഭിപ്രായപ്പെടുന്നത്. മരിച്ച കുട്ടിയും കുടുംബവും കഴിഞ്ഞദിവസം വാഗമണ്ണില്‍ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. മരിച്ച ഹമദാനെക്കൂടാതെ മറ്റു രണ്ടു കുട്ടികള്‍ക്കും പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികള്‍ മൂന്നുപേരും ഒരേ ഭക്ഷണമാണ് കഴിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാന്‍ കാരണം. ഇവര്‍ ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചു. വഴിയില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം […]

പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം..! മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 13ഓളം വിദ്യാർത്ഥികൾ ചികിത്സയിൽ; ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമെന്ന് ആരോപണം

സ്വന്തം ലേഖകൻ പത്തനംതിട്ട : പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് 13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു. ഇതിനുമുമ്പും മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്. കോളേജ് ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പലതവണ വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ […]

മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധ ; ചികിത്സ തേടിയവരിൽ കൂടുതലും മലയാളി പെൺകുട്ടികൾ ; ഹോസ്റ്റലിൽ വിതരണം ചെയ്തത് മോശം ഭക്ഷണമാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം

സ്വന്തം ലേഖകൻ മംഗളൂരു : മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 150ഓളം വിദ്യാർഥികളെ. ഇതിൽ കൂടുതലും മലയാളി വിദ്യാർഥികളാണ് . പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ […]

ഓപ്പറേഷന്‍ ഷവര്‍മ്മ; സര്‍ക്കാരിന് ലഭിച്ചത് 36 ലക്ഷം രൂപ, 2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓപ്പറേഷന്‍ ഷവര്‍മ്മയുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയീടാക്കിയത് 36 ലക്ഷം രൂപ. ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലൂടെ 36,42500 രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയതോടെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരത്തെ […]

കാലിത്തീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് രോഗ ലക്ഷണം. പാമ്പാടി ഈസ്റ്റ് ക്ഷീര സഹകരണ സംഘത്തില്‍ നിന്നാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ജനുവരി 28 ന് കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ അവശനിലയിലാവുകയായിരുന്നു. പാല്‍ ഉല്‍പ്പാദനവും കുത്തനെ […]

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം ; 86 വിദ്യാര്‍ഥികൾ ചികിത്സ തേടി ; കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു

സ്വന്തം ലേഖകൻ വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. എന്ത് […]

ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയ ഹോട്ടൽ അനുവാദമില്ലാതെ തുറന്നു, പരിശോധനക്കായി പൊലീസ് അകമ്പടിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹോട്ടല്‍ ജീവനക്കാരുടെ വക തടയലും ഭീഷണിയും

തൃശ്ശൂര്‍: എം ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയിരുന്നു. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ എത്തി ബുഹാരീസ് ഹോട്ടല്‍ അടപ്പിച്ചത്. മാത്രമല്ല തുറക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം എന്നും നിര്‍ദേശിച്ചിരുന്നു. ന്യൂനതകള്‍ എല്ലാം പരിഹരിച്ച് ശേഷം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ബുഹാരീസ് ഹോട്ടല്‍ […]

പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം ; കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർത്ഥികൾ ചികിത്സ തേടി

സ്വന്തം ലേഖകൻ പത്തനംതിട്ട : പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സംഭവത്തിൽ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. ഇതിനുമുമ്പും മൗണ്ട് സിയോൺ ലോ കോളേജിൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. അതേസമയം ആലപ്പുഴയിൽ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ […]

ഭക്ഷ്യവിഷബാധയല്ല ! കാസർകോട്ടെ 19 കാരിയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് ; മരണം വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻ കാസർകോട്: കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നു.ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.  പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ […]