
കോഴിക്കോട്: സ്കൂള്‍ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇനി മുതല്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും ഉണ്ടാവും.
ജൂണ്‍ രണ്ട് മുതല്‍ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
ഹൈസ്കൂള്‍ക്ലാസുകള്‍ അരമണിക്കൂർ കൂട്ടും,യുപിയില്‍ രണ്ട് ശനിയാഴ്ച ക്ലാസ്; വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി സർക്കാര്‍
ഇതനുസരിച്ച് ജൂണ്‍മാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അരമണിക്കൂർമുൻപും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ്
കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും.മാത്രമല്ല, സ്കൂള്‍ സമയത്ത് യൂണിഫോമില്‍ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പാർട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9656178000, 9447178000,
ടോള്‍ഫ്രീ നമ്ബർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.







