video
play-sharp-fill

പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താൻ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് കൗണ്ടറിൽ കൈയ്യുറ ഉപയോഗിച്ചപ്പോൾ കിട്ടിയ അഴുക്കാണെന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ ചിത്രം പങ്കുവച്ചിരിക്കുന്നത്. പണം ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും,ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണമെന്നും അശ്വതി ഗോപന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ബ്രക്ക് ദ് ചെയിൻ എന്ന ഹാഷ് ടാഗോടെ ഇട്ടചിത്രം […]

ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല ; അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ : സമൂഹ മാധ്യമങ്ങളിൽ വൈറലായി വ്യവസായി ബാലാജി വിശ്വനാഥിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ പോയപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവെച്ച ബംഗളൂരു വ്യവസായി ബാലാജി വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വച്ച് തനിക്ക് ഉണ്ടായ അനുഭവവും ഗവൺമെന്റ് ആശുപത്രികളിലെ ചികിത്സാരീതി എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുകയാണ് ബാലാജി. പൊതുജനരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ശരിക്കും താൻ അത്ഭുതപ്പെട്ടുപോയെന്ന് ബാലാജി ഫേസ്ബുക്കിൽ കുറിച്ചു. ഇന്വെന്റോ റേബോട്ടിക്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് ബാലാജി വിശ്വനാഥ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബാലാജി […]

ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതയിലേക്ക് വിടാതെ നിത്യഇരകളായി നിലനിർത്തുന്നത് : ഡോ. സി.ജെ ജോണിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതിയിലേക്ക് വിടാതെ നിത്യ ഇരകളായി നിലനിർത്തുന്നത്. വിവാഹ മോചനത്തെ കുറിച്ച് ഡോ.സി.ജെ ജോണിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ഡോക്ടർ സി.ജെ ജോണിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. ‘ചേരാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ […]

ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണിസാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചുകോടി : കെ.എം മാണിയുടെ സ്മാരകം പണിയാൻ അഞ്ച് കോടി രൂപ മാറ്റിവെച്ചതിൽ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്

സ്വന്തം ലേഖിക കോട്ടയം : ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ മുൻ ധനകാര്യമന്ത്രി കെ.മാണിയുടെ സ്മാരകം പണിയുന്നിതനായി അഞ്ചുകോടി രൂപ മാറ്റി വച്ചതിൽ പരിഹാസിച്ച് അഡ്വ ജയശങ്കർ രംഗത്ത്. അന്തരിച്ച ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു, നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാമെന്നാണ് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത് അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. […]

കാൻസർ ആണെന്ന് തിരിച്ചറഞ്ഞപ്പോൾ മോഹനൻ വൈദ്യരെ കാണിക്കാനാണ് എല്ലാവരും പറഞ്ഞത് ഒപ്പം ദൈവനിഷേധമെന്ന ഉപദേശവും; അക്കാദമിക് വിദ്യാഭ്യാസത്തിനൊന്നും മനുഷ്യരിൽ മാറ്റമുണ്ടാക്കില്ലെന്ന് തിരച്ചറഞ്ഞ ദിവസങ്ങളായിരുന്നു അത്: വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: കാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മോഹനൻ വൈദ്യരെ കാണാനാണ് പറഞ്ഞത്. ഒപ്പം ദൈവ നിഷേധിയെന്ന് ഉപദേശവും. കാൻസർ അതിജീവിച്ച ഷെരീഫ് ചുങ്കത്തറയുടെ ഖുറിപ്പ് വൈറൽ. മലയാളികൾക്ക് രോഗികളോട് പെരുമറേണ്ട ബേസിക് കാര്യങ്ങൾ പോലും അറിയില്ലെന്നും, കോമൺസെൻസ് അടുത്തൂടേ പോയിട്ടില്ലെന്നും രോഗബാധിതമായ നാളുകളിൽ തിരിച്ചറിഞ്ഞെന്നും യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. കാൻസർ തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ചു മാറ്റാവുന്നതേ ഉള്ളൂ.രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മെഡിക്കൽ സഹായം തേടുക. തുടർച്ചയായി വരുന്ന അസുഖങ്ങൾ വെച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതൽ പൈൽസ് വരെ ശ്രദ്ധിക്കണം. നിപ്പ പോലുള്ളവ അതിജീവിച്ചവരാണ് നമ്മളെന്നും […]

ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ ; മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ

സ്വന്തം ലേഖകൻ തൃശൂർ : ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ. സംഘടനാ പ്രതിനിധികളുടെ മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ. മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് അഭിനന്ദനം വാരി ചൊരിഞ്ഞ് പൊലീസ് കമ്മീഷണർ. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ വലയമെന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനിടെ കണ്ട കാഴ്ചയാണ് ഫേസ്ബുക്കിലൂടെ അഭിനന്ദന കുറിപ്പ് പങ്കുവെയ്ക്കാൻ കമ്മീഷണർ ആർ. ആദിത്യയെ പ്രേരിപ്പിച്ചത്. ക്ഷേത്രോത്സവ എഴുന്നള്ളിപ്പിന് തടസ്സമുണ്ടാകാതിരിയ്ക്കാൻ പ്രതിഷേധത്തിന് എത്തിയവർ തന്നെ വോളന്റിയർമാരായി വഴിയൊരുക്കുകയായിരുന്നു.

മണിചിത്രത്താഴിലെ ഗംഗയെപ്പോലെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ് ആർമി ; അവർക്ക് സിന്ദൂരം മുതൽ പശുവരെ അക്രമോത്സുകതയുടെ അടയാളങ്ങളാണ് : എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : മണിചിത്രത്താഴിലെ ഗംഗയെപ്പോലെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ് ആർമി. അവർക്ക് സിന്ദൂരം മുതൽ പശുവരെ അക്രമോത്സുകതയുടെ അടയാളങ്ങളാണ്.എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം. നേതാവ് എം.ബി. രാജേഷ് രംഗത്ത് വന്നിരിക്കുന്നത്. എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം പാവക്കുളം ക്ഷേത്ര മുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയിൽ നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുർമാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കൂടുന്നുണ്ട് ഈ […]

ഒരു കാക്കയെ ആക്രമിച്ചാൽ എല്ലാ കാക്കയും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത് ; സംവിധായകൻ അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത്. സംവിധായകൻ അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ . പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയത്. അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രം തന്നെയാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ ചില […]

പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടെന്ന് സങ്കൽപ്പിച്ചു നോക്കൂ ; സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടാകുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികൾ ചേർന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ യുവതിയെ പിന്തുണച്ച് ഇപ്പേൾ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഈ […]

പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ : സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ. സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.സുരേന്ദ്രന്റെ വിമർശനം. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് സുരേന്ദ്രൻ പരിഹസിച്ചത്. കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. […]