play-sharp-fill

ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി ; കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം; രൂക്ഷ വിമർശനവുമായി ജൂനിയർ ഡോക്ടർമാർ..!!

സ്വന്തം ലേഖകൻ കോട്ടയം : വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പാഴ് വാക്കായെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ. ഡോക്ടർമാർക്ക് നേരെയുള്ല അതിക്രമങ്ങൾ തുടർച്ചയാകുകയാണ്. ഡോക്ടർമാർക്ക് മതിയായ സുരക്ഷ, ഡോക്ടർമാരെ സഹായിക്കാൻ ജീവനക്കാർ, രോഗിയുടെ കൂടെ ബന്ധുക്കൾ അല്ലെങ്കിൽ സഹായി ഉണ്ടാകണം എന്നീവ തീരുമാനമായെങ്കിലും നടപ്പായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ല. രാത്രി കാലങ്ങളിൽ ഒറ്റയ്ക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് പോവണ്ട…! പേര്,വയസ്, സ്ഥലം എന്നിവ ഈ നമ്പരിലേക്ക് മെസേജ് ചെയ്യൂ ; ഡോക്ടർ നിങ്ങളെ വിളിച്ചിരിക്കും

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ആയുർവേദ ഡോക്ടമാരെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോവണ്ട. ഡോക്ടർമാരുടെ സേവനം ഇനി ഫോണിലും ലഭിക്കും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ ആശുപത്രികളിൽ പോവുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ആയുർവേദ ഡോക്ടർമാർ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും ടെലിമെഡിസിൻ സേവനം വഴി നൽകും. ഡോക്ടർമാരുടെ സേവനത്തിന് ആവശ്യമുള്ളവർ തങ്ങളുടെ പേര്, വയസ്സ്, […]

രോഗികളെ ഇനി വലയ്ക്കണ്ട , വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി : ഡോക്ടർമാർക്ക് കർശന നിർദേശവുമായി കെ.കെ ശൈലജ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രോഗികളെ ഇനി വലയ്ക്കരുത്. വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി. അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നത് അവസാനിപ്പിക്കണം. ഡോക്ടർമാർക്ക് കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കർശന നിർദ്ദേശം നൽകിയിട്ടും ചില ഡോക്ടർമാർ ഇപ്പോഴും അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നുണ്ട്. ഇ ഹെൽത്ത് പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടർമാർക്ക് പ്രത്യേക ട്രെയിനിംഗ് നൽകുമെന്നും കെ.കെ ശൈലജ പറഞ്ഞു. ഡോക്ടർമാർ എഴുതുന്ന […]

സിസ്റ്റർ അഭയക്കൊലക്കേസ് ; നാർക്കോ അനാലിസിസ് നടത്തിയ ഡോകക്ടർമാരെ വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.

  സ്വന്തം ലേഖിക തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് പ്രതികൾ. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്നലെയാണ് കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ചത്. കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ െ്രസ്രഫി എന്നിവരുടെ നാർകോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതിനെതിരെയാണ് പ്രതികൾ ഹർജി നൽകിയത്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ഹർജിയിൽ പറയുന്നു. ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു […]