video
play-sharp-fill

ഡിവോഴ്സ് കേസുകളിൽ പങ്കാളിക്ക് ലൈംഗിക പ്രശ്നമുള്ള ആളായി ചിത്രീകരിക്കരുത്; ഇത്തരം ആരോപണങ്ങളുമായി കോടതിയെ സമീപിച്ചാൽ മാനസിക പീഡനത്തിന് കേസെടുക്കാമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ എറണാകുളം :വിവാഹമോചന കേസുകളിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. വിവാഹ മോചന കേസുകൾ കോടതിയിലെത്തുമ്പോള്‍ പലതും വസ്തുതകള്‍ക്ക് അപ്പുറത്തുള്ള വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പിന്നീട് വ്യക്തികളുടെ തുടര്‍ന്നുള്ള ജീവിതത്തെ വൈകാരികമായും സാമൂഹികമായുമെല്ലാം ദോഷകരമായി ബാധിക്കാറുമുണ്ട്. സുപ്രധാനമായ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. എറണാകുളത്തുള്ള ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളുടെ രൂക്ഷത കണക്കിലെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്. ഡിവോഴ്‌സ് അനുവദിച്ചുകിട്ടാന്‍ വേണ്ടി പങ്കാളിക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടെന്ന് വാദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അങ്ങനെയുള്ള വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് […]

നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു; ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ജോമോന്‍

സ്വന്തം ലേഖകന്‍ കൊച്ചി: ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.   അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് അനാറ്റെ എന്ന ആന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. പ്രശസ്ത ഛായാഗ്രാഹകനായ ജോമാന്‍ ടി. ജോണിനെയാണ് ആന്‍ അഗസ്റ്റിന്‍ വിവാഹം ചെയ്തത്. 2014 ലാണ് ഇരുവരും വിവാഹിതരായത്. 2013 -മികച്ച […]

ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതയിലേക്ക് വിടാതെ നിത്യഇരകളായി നിലനിർത്തുന്നത് : ഡോ. സി.ജെ ജോണിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതിയിലേക്ക് വിടാതെ നിത്യ ഇരകളായി നിലനിർത്തുന്നത്. വിവാഹ മോചനത്തെ കുറിച്ച് ഡോ.സി.ജെ ജോണിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ഡോക്ടർ സി.ജെ ജോണിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. ‘ചേരാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ […]