കൊറോണയിൽ കുരുങ്ങി സീരിയലുകളും : എല്ലാം ടെലിവിഷൻ പരമ്പരകളുടെയും ചിത്രീകരണം നിർത്തിവച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ടെലിവിഷൻ പരമ്പരകളുടെയും കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി തീരുമാനിച്ചു. ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പരമ്പരകളുടെ ചിത്രീകരണം നിർത്തിവയ്ക്കുന്നതുമായി സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. അതേസമയം ചിത്രീകരണം പുനരാംഭിക്കുകയാണെങ്കിൽ മാസ്‌ക് ,സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ ഷൂട്ടിംഗ് സെറ്റുകളിൽ നിർബന്ധമാക്കണമെന്നും ഫ്രെട്ടേണിറ്റി വ്യക്തമാക്കി. മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി ചെയർമാൻ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്. കെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാ […]

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകൾ ദുരൂഹം ; റൂട്ട് മാപ്പ് തയ്യാറാക്കാൻ സാധിക്കാതെ ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കാസർകോട് : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകൾ ദുരൂഹമെന്ന് ജില്ലാ കളക്ടർ സജിത് ബാബു. മംഗലാപുരത്ത് ഇയാളുടെ രക്ത പരിശോധന നടത്തിയിരുന്നു. എന്നാൽ അയാൾ അക്കാര്യം മറച്ച് വെച്ചുവെന്നും അധികൃതർ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളെ കണ്ടെത്താൻ ശ്രമം തുടരുന്നു. എന്നാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച മൂവായിരത്തോളം പേർ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. അദ്ദേഹം പലകാര്യങ്ങളും പറയുന്നില്ല. മംഗലാപുരത്ത് രക്തം പരിശോധനയ്ക്ക് നൽകുകയും, […]

കൊറോണ ഭീതിയിൽ മദ്യം ബിവറേജസിൽ പോയി മേടിക്കാൻ ഭയം, മദ്യം ഓൺലൈനായി വീട്ടിലെത്തിക്കണം : ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ വ്യാപനത്തിന്റെ പശ്ചാലത്തിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ഹർജിയുമായെത്തിയ ആലുവ സ്വദേശിക്ക് പിഴയിട്ട് ഹൈക്കോടതി. മദ്യം ഓൺലൈനായി എത്തിക്കാൻ ഹർജിയുമായെത്തിയ ആലുവ സ്വദേശി ജി.ജ്യോതിഷ് നൽകിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്. എന്നാൽ ഹർജിക്കാരൻ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. അതേസമയം അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്. ദിവസം മൂന്ന് മുതൽ നാല് ലക്ഷം വരെ ഇടപാടുകാർ മദ്യം […]

ഇത് കേരളാ മോഡൽ പ്രതിരോധം : ബിവറേജസിന് മുൻപിൽ ഒരു കൈ അകലത്തിൽ ക്യൂ നിന്ന് മദ്യം വാങ്ങാൻ എത്തിയവർ ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയാൻ ഗവൺമെന്റും ആരോഗ്യവകുപ്പ് അധികൃതരും ഒരുപോലെ പ്രവർത്തിക്കുകയാണ്. ഇതിനിടെയിലാണ് കൊറോണയെ പ്രതിരോധിക്കാൻ ബിവറേജസിന് മുന്നിൽ മദ്യം വാങ്ങാൻ ഒരു കൈ അകലത്തിൽ ആളുകൾ ക്യൂ നിൽക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ ബാറുകളും മദ്യ വിൽപനശാലകളും പൂട്ടാതിരിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് എന്നാൽ അച്ചടക്കവും അകലം പാലിക്കലും നടപ്പാക്കി മാതൃകയായിരിക്കുകയാണ് ബിവറേജസിൽ എത്തുന്നവർ. തലശ്ശേരിയിലെ ഒരു ബീവറേജിൽ […]

ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിക്കുന്നതിനടയിൽ ചുമ, പനി, ജലദോഷം , തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് ആരോഗ്യ മന്ത്രി […]

മലപ്പുറത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം എണ്ണൂറ് കടക്കുമെന്നാണ് പ്രാഥമിക നിഗമനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രോഗബാധിതർ സഞ്ചരിച്ച പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പർക്കം പുലർത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക […]

രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം മൂന്ന് ആയി ; വരുന്ന 15 ദിവസം ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിദഗ്ധ ഡോക്ടർമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. കൊറോണയ്‌ക്കെതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ചവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് നിലവിൽ ഇന്ത്യയിൽ കൊറോണ ബാധിക്കാൻ സാധ്യതയുളളത്. എന്നാൽ ചൈന,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ രോഗം കൂടുതൽ ആളുകളിലേക്ക് വ്യപിക്കുന്നതിനാൽ പ്രതിരോധം മൂന്നാം ഘട്ടത്തിത്തിലാണ്. വൈറസിന്റെ വ്യപനം തടയാനായാൽ തന്നെ രോഗം കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാൻ സാധിക്കും. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വന്നവർ വിമാനത്താവളത്തിൽ […]

സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവർ ഇനി കൊറോണ വൈറസിനെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണിൽ വരുന്നില്ലെന്ന ആശങ്ക വേണ്ട. 8302201133 എന്ന നമ്പരിൽ മിസ്ഡ് കോൾ ചെയ്താൽ കൊറോണ വൈറസിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി നിങ്ങളുടെ ഫോണിലെത്തും. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്. മിസ്ഡ് കോൾ ചെയ്യുന്നതോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ GoK Direct എന്ന മൊബൈൽ ആപ്പിൽ നമ്പർ രജിസ്റ്റർ ആകും. തുടർന്നായിരിക്കും കൊറോണ വൈറസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും വാർത്തകളും ഇവർക്ക് […]

രാജ്യത്ത് കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം ; അതീവ ജാഗ്രതയിൽ ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ ആയിരുന്നു മരിച്ചത്. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 64കാരൻ. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ദുബായിൽ നിന്ന് മഹാരാഷ്ടയിൽ എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ കർണാടകയിലും ഡൽഹിലുമായിരുന്നു ഓരോരുത്തർ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.

കൊറോണയെ തുരത്താൻ കച്ചകെട്ടി കേന്ദ്രസർക്കാർ : യു.കെ അടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് വിലക്ക് ; താജ്മഹൽ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം തടയാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി,യു.കെ. എന്നിവിടങ്ങളിൽനിന്നുമുള്ളവർക്കാണ് ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 31വരെയാണ് വിലക്ക്.അതേസമയം തിങ്കളാഴ്ച മാത്രം കേരളത്തിൽ മൂന്നുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം. കാസർകോഡ് ജില്ലകളിലാണ് പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചത്. ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യു.കെ അടക്കമുള്ള സകല യൂറോപ്യൻ രാജ്യങ്ങളിൽ […]