play-sharp-fill

കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

സ്വന്തം ലേഖകൻ തൃശൂർ :കൊറോണയെ തുരത്താൻ കോവിഡ് ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ കോവിഡ് ഐസലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ആഷിഫിനെ മരണം കവർന്നത്. എഫ്‌സിഐ ഗോഡൗണിൽനിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷനു കീഴിൽ നഴ്‌സ് ആയ ആഷിഫാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു […]

വീടിനേക്കാൾ കുശാൽ ഐസോലേഷൻ വാർഡുകൾ.., രാവിലെ ചായ മുതൽ ഉച്ചയ്ക്ക് ചോറും മീൻ പൊരിച്ചതും ; ഐസോലേഷൻ വാർഡുകൾ ഇങ്ങനെയൊക്കയാണ്

സ്വന്തം ലേഖകൻ കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ ഭക്ഷണക്രമം വീട്ടിൽ ഉള്ളതിനെക്കാൾ ആരോഗ്യപ്രദമാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാവിലെ ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും വരെ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.ഐസോലേഷൻ വാർഡിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പടെയുള്ള വിഭവങ്ങൾ മെനുവിലുണ്ട്. അതേസമയം ഐസോലേഷൻ വാർഡിൽ കഴിയുന്നവർ വിദേശത്ത് നിന്നുള്ളവരാണങ്കിലോ റോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ […]