play-sharp-fill

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടപ്പോഴും […]