പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാതാപിതാക്കളെ പിഞ്ചുബാലിക സ്വീകരിച്ചത് പുഞ്ചിരിയോടെ ; മനസ്സ് നിറഞ്ഞ് അച്ഛനും അമ്മയും

  സ്വന്തം ലേഖകൻ ലഖ്‌നൗ: പൗരത്വ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധിച്ച മാതാപിതാക്കളെ പതിനാല് മാസം പ്രായമായ മകൾ സ്വീകരിച്ചത് പുഞ്ചിരിയോടെ. മനസ് നിറഞ്ഞ് അച്ഛനും അമ്മയും. 14 ദിവസങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചമ്പക്കിന്റെ അച്ഛനും അമ്മയും അടുത്തെത്തിയതിന്റെ സന്തോഷമാണ് ആ ചിരിക്ക് പിന്നിൽ. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജയിൽ മോചിതരായ രക്ഷിതാക്കൾ ആ കുഞ്ഞിന്റെ അടുത്തെത്തുന്നത്. ഉത്തർപ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും 14 മാസം പ്രായമുള്ള മകൾ കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധുക്കളോടൊപ്പമായിരുന്നു. പൗരത്വ നിയമ […]