video
play-sharp-fill

കോവിഡ് വ്യാപനം അതിരൂക്ഷം : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; പ്ലസ്.ടു പരീക്ഷകൾ മാറ്റി : നടപടി പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷകളും മാറ്റി വച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം മാറ്റിവച്ച പ്ലസ്ടു പരീക്ഷയുടെ കാര്യത്തിൽ ജൂൺ മാസത്തിൽ തീരുമാനം വരും.ഡൽഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലെ […]

മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍  15 വരെ : പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകള്‍ ജുലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടത്തുക. പരീക്ഷള്‍ പൂര്‍ത്തിയാകുന്നതോടെ പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ നടത്തേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ […]

സി.ബി.എസ്‌.ഇ സ്‌കൂളുകളിൽ ഡൊണേഷനും ഫീസ് വർധനവും ഉണ്ടാവില്ല, പുതിയ യൂണിഫോം നിർബന്ധമല്ല : പ്രഖ്യാപനവുമായി കേരള സി.ബി.എസ്‌.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സിബിഎസ്ഈ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിൽ ഡൊണേഷനും ഫീസ് വർദ്ധനവും ഉണ്ടാവില്ലെന്ന് കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റേതാണ് തീരുമാനം. കൂടാതെ വരുന്ന അധ്യയന വർഷത്തിൽ പുതിയ യൂണിഫോം നിർബന്ധമല്ല. വിദ്യാർത്ഥികൾക്ക് പഴയ പാഠപുസ്തകങ്ങളും ഉപോയഗിക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി. സംഘടനയുടെ കീഴിൽ വരുന്ന 1488 സ്‌കൂളുകളിൽ ഈ തീരുമാനം ബാധകമാവും.കുട്ടികളിൽ നിന്നും അടുത്ത അധ്യയനവർഷം ഡൊണേഷൻ വാങ്ങുവാൻ പാടില്ല , ഫീസ് വർദ്ധനവ് ഉണ്ടാകുവാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ […]

ആ കുട്ടികൾക്ക് പരീക്ഷ എഴുതാം: ജയിച്ചോ തോറ്റോ എന്നറിയാൻ ഹൈക്കോടതി വിധി വരെ കാത്തിരിക്കണം

സ്വന്തം ലേഖകൻ കൊച്ചി: സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഉപാധികളോടെ പത്താം ക്ലാസ് പരീക്ഷയെഴുതാം. എന്നാൽ ഫലപ്രഖ്യാപിക്കുക കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഇനിയുള്ള പരീക്ഷകൾ എഴുതാനാണ് ഹൈകോടതി അനുമതി നൽകിയിരിക്കുന്നത്. ഇതോടെ മാർച്ച് 4, 14,18 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷകളാണ് വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കുക. അരൂജാസ് സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടിൽ ആണ് സ്‌കൂൾ നടത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകൾക്കെതിരായ സംസ്ഥാന […]