അയ്യൻ കുന്നിലെ ബഫർ സോൺ അടയാളപ്പെടുത്തൽ കർണാടക നിഷേധിച്ചു;തങ്ങൾക്കും അറിയില്ലെന്ന് വനം, റവന്യൂ വകുപ്പുകൾ;പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി;വനം വകുപ്പിൻ്റെ ജീപ്പിൽ എത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയതെന്ന് നാട്ടുകാർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കൂടുതൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി.അടയാളപ്പെടുത്തലുകൾ കർണാടക നിഷേധിച്ചതോടെ വനം വകുപ്പും റവന്യൂ വകുപ്പും കൈ മലർത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ആദ്യം പാലംകടവ് മേഖലകളിൽ ആറിടങ്ങളിൽ ആണ് അടയാളപ്പെടുത്തലുകൾ […]