video
play-sharp-fill

പെട്ടി പരാമർശത്തിൽ ജെബി മേത്തർ എംപിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ;നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാദ്ധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാദ്ധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി അപകീർത്തികരമായ പരാമർശം നടത്തി എന്ന് ആരോപിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാദ്ധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തർ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് […]

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമക്കലിനെതിരെ ഉടനെ കേസെടുക്കും, സി പി എം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ ഫോണിലൂടെയുള‌ള മൊഴി മതിയെന്ന് അന്വേഷണ സംഘം.

മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വ്യാജരേഖ ചമച്ചതിന് സംഭവത്തിൽ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇത് സംബന്ധിച്ച് എസ്.പി ഉടൻ ഡിജിപിയ്‌ക്ക് റിപ്പോർട്ട് നൽകും. പ്രശ്‌നത്തിൽ മേയറുടെയും ആനാവൂർ നാഗപ്പന്റെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശാസ്‌ത്രീയാന്വേഷണം നടത്തിയിരുന്നില്ല. ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയത് ഫോണിലൂടെയാണെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു,ഇനി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തില്ല എന്നാണ് വിവരം. കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡിജിപിയ്‌ക്ക് […]

കത്ത് വിവാദം ; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് ; ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി എടുത്തത്. സംഭവത്തില്‍ ആര്യ രാജേന്ദ്രൻ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. അതേസമയം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെകട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി അനൂപ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജോലി ഒഴിവുണ്ട് സഖാവെ; ആളുകളുടെ പട്ടിക തരാമോ ? സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് കത്ത് പരസ്യമായത്

തിരുവനന്തപുരം: കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി. 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാനാണ് മേയർ ലിസ്റ്റ് ചോദിച്ചത്.അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു […]

നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ ; ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം, വരുമ്പോൾ എന്തായാലും നേരിട്ട് കാണാമെന്ന് ആര്യ രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ നിയുക്ത മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാൻ കിട്ടിയ സമയമാണെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. പ്രവർത്തനരംഗത്ത് എല്ലാ പിന്തുണകളും മോഹൻലാൽ നിയുക്ത മേയർക്ക് വാഗ്ദ്ധാനം ചെയ്തു. അടുത്ത തവണ തിരുവനന്തപുരത്ത് വരുമ്‌ബോൾ നേരിൽ കാണാമെന്നും അദ്ദേഹം ആര്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്്. ആര്യയെ ഫോണിലൂടെയാണ് മോഹൻലാൽ അഭിനന്ദിച്ചത്. ‘നമസ്‌കാരം ലാലേട്ടാ, വലിയ സന്തോഷം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാൻ. വീടെവിടെയാണെന്ന് ചോദിക്കുമ്പോൾ പറയുന്നതും അങ്ങനെ തന്നെയാണ്. നല്ല രീതിയിൽ കൊണ്ടുപോകാൻ […]