തെരഞ്ഞെടുപ്പ് കാലം മുതല്‍ താമസിച്ചിരുന്നത് ഒരുമിച്ച്; വിവാഹിതരാകാന്‍ കാത്തിരിക്കുന്നതിനിടെ പ്രിയതമ സ്വയം ജീവനൊടുക്കി; ലൂക്കയിലെ ഗാനം അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ശേഷം ജിജുവും അനന്യയുടെ വഴി തെരഞ്ഞെടുത്തു; അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പഠനം നടത്തും
സ്വന്തം ലേഖകന്‍ കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനു പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയര്‍ സ്‌റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. അനന്യയുടെ വിയോഗത്തോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു […]