ടി.എൻ സീമയുടെ ഭർത്താവിന്റെ നിയമനം സർക്കാരിന് തലവേദനയായി ; ഹൈക്കോടതി റിപ്പോർട്ട് തേടി
സ്വന്തം ലേഖകൻ
കൊച്ചി: മുൻ എം.പിയും സിപിഎം നേതാവുമായ ടി.എൻ സീമയുടെ ഭർത്താവിന്റെ നിയമനത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സീമയുടെ ഭർത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച് സിഡിറ്റ് ഇ ഗവേർണൻസ് ആൻഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എംആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം.
Third Eye News Live
0