നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റെയും പ്രതീകം; നഴ്‌സിംഗ് പഠനരംഗത്തും, റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്‌ എന്ന് മുഖ്യമന്ത്രി.

Spread the love

എറണാകുളം :എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നഴ്‌സിംഗ് മേഖലയുടെ വിലമതിക്കാനാകാത്ത പരിചരണം വളരെ വലിയ രീതിയില്‍ തിരിച്ചറിഞ്ഞ കാലമാണ് കടന്നുപ്പോയത്.

സ്വജീവിതം പോലും പണയപ്പെടുത്തി ജീവിച്ച നഴ്‌സുമാര്‍ നമ്മുടെ മനസ്സില്‍ ഇടം നേടിയതാണ്. ലിനി നഴ്‌സ് നമ്മുടെ ഓര്‍മ്മയിലുണ്ട്. നഴ്‌സിംഗ് മേഖലയിലെ സമാനതകള്‍ ഇല്ലാത്ത പ്രതീകമാണ് നഴ്‌സ് ലിനി. നഴ്‌സുമാര്‍ ജീവകാരുണ്യത്തിന്റെ പ്രതീകമാണ്. നഴ്‌സിംഗ് സേവനത്തിന്റെ കൂടി പ്രതീകമാണ്. നഴ്‌സിംഗ് പഠനരംഗത്തും, റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ നഴ്‌സിംഗ് വേതനം മിനിമം 20000 ആക്കി. ഈ വര്‍ഷം 1070 BSc നഴ്‌സിംഗ് സീറ്റുകള്‍ സര്‍ക്കാരിന് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group