video
play-sharp-fill

വേമ്പനാട്ട് കായൽ നീന്തികടക്കാനൊരുങ്ങി ആറ് വയസ്സുകാരൻ ;  ലക്ഷ്യം ലോക റെക്കോർഡ്

വേമ്പനാട്ട് കായൽ നീന്തികടക്കാനൊരുങ്ങി ആറ് വയസ്സുകാരൻ ; ലക്ഷ്യം ലോക റെക്കോർഡ്

Spread the love

ആലപ്പുഴ : അഴമേറിയ വേമ്പവേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ ശ്രാവൺ എസ് നായർ.

2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധി യിൽ ഉള്ള എട്ട് വയസ്സിന് മേളിൽ ഉള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു.അന്ന് ശ്രാവണിന് 5 വയസ്സ് ആരുന്നു പ്രായം. സഹോദരി ശ്രേയ യുടെ ഒപ്പം നീന്തൽ കാണാൻ വന്ന ശ്രാവണിന് നീന്തൽ പഠിക്കണം എന്ന ആഗ്രഹം അവൻ പരിശീലകൻ ബിജു തങ്കപ്പൻ സർ നോടും പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായരോടും അവതരിപ്പിച്ചു.

അവർ അത് അംഗീകരിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രെകടനം കാഴ്ച വെച്ച് തുടങ്ങിയ ശ്രാവണിനെ കൂടുതൽ ഉന്നതിയിൽ എത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോർഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയമുദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളായ കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്തിന്റെയും രഞ്ചുഷയുടെയുംസഹോദരി ശ്രേയയുടെയും അച്ഛമ്മ സരളയുടെയും പിന്തുണ കൂടിയായ പ്പോൾ കാര്യങ്ങൾ എളുപ്പമായി വളരെ കുത്തൊഴുക്കുള്ള മുവാറ്റുപുഴയാറിലാണ് ശ്രാവൺ പരിശീലനം പൂർത്തിയാക്കിയത്.

വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കും കരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശ്രാവൺ നീന്തൽ നടത്താൻ ഒരുങ്ങുന്നത്. 2024 സെപ്റ്റംബർ 14നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ് – വൈക്കം പ്രദേശം. ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു 6 വയസ്സുകാരൻ നീന്തി റെക്കോർഡ് ഇടാൻ പോകുന്നത് ഇത് വരെ ഉള്ള റെക്കോർഡ് 4.5 കിലോമീറ്റർ വരെയാണ്.

ശ്രാവണിനു പിന്തുണയുമായി ക്ലബ്ബും, സ്കൂളും പിന്നിലുണ്ട്. ഒപ്പം സാംസ്‌കാരിക – സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും, ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും രാഷ്ട്രീയ പ്രമുഖരും അടക്കം നിരവധി പേർ നവ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുംശ്രാവണിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഡോൾഫിൻ അക്ക്വാട്ടിക് ക്ലബ്‌ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ട് കായൽ നീന്തി കയറി റെക്കോർഡി ൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ താരമാണ് ശ്രാവൺ.

2021 നവംബർ മാസമാണ് അനന്തദർശൻ തവണ കടവ് മാർക്കറ്റിലേക് നീന്തി കയറി റെക്കോർഡുകൾ തുടക്കം കുടിക്കുന്നത്. കാലാവസ്ഥ അനുകൂല മാണെങ്കിൽ ശ്രാവൺ ഒന്നര മണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.