ഓൺലൈനായി ഭക്ഷണം മേടിച്ച് കഴിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; സ്വിഗിയും സൊമാറ്റോയും വില വർദ്ധിപ്പിച്ചു
സ്വന്തം ലേഖകൻ
മുംബൈ: ഓൺലൈനായി ഭക്ഷണം മേടിച്ച് കഴിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വർധിപ്പിച്ചു. ഇതോടെ ഉപഭോക്താവ് കൂടുതൽ തുക ഭക്ഷണത്തിനായി മുടക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ഓർഡർ ക്യാൻസൽ ചെയ്യുന്നതിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയും ചെയ്തിന്റെ പിന്നാലെയാണ് ഡെലിവറി ചാർജ് വർദ്ധിപ്പിച്ചത്.
വിപണിയിൽ പ്രതികൂലമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് മാത്രം 56 ശതമാനം ഇടിവ് ഓർഡറുകളിൽ സംഭവിച്ചതായാണ് വിവരം.സൊമാറ്റോ ഗോൾഡ് അംഗത്വ വിലയും സ്വിഗി സൂപ്പർ നിരക്കും വർധിപ്പിച്ചു. ഹോട്ടലിൽ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടൽ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വർധന ഏർപ്പെടുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവിൽ ചെറിയ ഓർഡറുകൾക്ക് 16 മുതൽ 45 രൂപ വരെ ഡെലിവറി ഫീസായി നൽകണം. കൂടുതൽ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏർപ്പെടുത്തിയിട്ടുണ്ട്. മീൽ ഫോർ വൺ ഓഫറിന് പതിനഞ്ച് രൂപ നൽകണം, ഇത് നേരത്തെ സൗജന്യമായിരുന്നു.