കുട്ടികള്‍ക്ക് നല്‍കാം വെറൈറ്റി ആയൊരു സ്വീറ്റ് ബനാന റോള്‍; റെസിപ്പി ഇതാ

Spread the love

കോട്ടയം: കുട്ടികളെ കൈയിലെടുക്കാൻ ഇനി ബുദ്ധിമുട്ടില്ല. ഈ ഒരു ഒറ്റ ഐറ്റം മതി. വേഗത്തില്‍ രുചികരമായതുമായ വെറൈറ്റി സ്വീറ്റ് ബനാന റോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകള്‍

നേന്ത്രപ്പഴം – 2
പഞ്ചസാര – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്
കശുവണ്ടി – 2 ടേബിള്‍സ്പൂണ്‍
ബദാം – 2 ടേബിള്‍സ്പൂണ്‍
കിസ്മിസ് – 2 ടേബിള്‍സ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
മൈദ – 1 കപ്പ്
റൊട്ടിപ്പൊടി – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാനിലേക്ക് നെയ്യൊഴിച്ച്‌ ചൂടാകുമ്പോള്‍ നേന്ത്രപ്പഴം ചേര്‍ത്ത് വഴറ്റുക. അതിലേക്ക് കശുവണ്ടി, പഞ്ചസാര, തേങ്ങ, ബദാം, കിസ്മിസ് എന്നിവ ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് ഓരോ ഉരുളകളായി എടുത്ത് റോള്‍ പരുവത്തിലാക്കി മൈദമാവില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയിലിട്ട് വറുത്തു കോരാം.