video
play-sharp-fill
സ്വർണക്കടത്തു കേസ്: സുപ്രീം കോടതി പിടി മുറുക്കുന്നു: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഇ ഡിക്ക് നിർദേശം

സ്വർണക്കടത്തു കേസ്: സുപ്രീം കോടതി പിടി മുറുക്കുന്നു: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഇ ഡിക്ക് നിർദേശം

 

ന്യൂഡൽഹി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അന്വേ ഷണ പുരോഗതി അറിയിക്കാൻ സുപ്രീം കോടതി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിന് നിർ ദേശം നൽകി.

കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹർജി പരിഗണിക്കവേയാ ണ് ജഡ്‌ജിമാരായ ഋഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവരു ടെ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.

അതേസമയം, 27 പ്രതികളുള്ള കേസിൽ 4 പേരെ മാത്രമാണ് ഇ. ഡി കക്ഷി ചേർത്തിരിക്കുന്നതെ : ന്ന് എം.ശിവശങ്കറിന്റെ അഭിഭാഷകൻ ജയന്ത് മുത്തുരാജ് ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഇ.ഡി ആവശ്യപ്പെട്ടി രിക്കുന്നതു പരിഗണിക്കും മുൻപ് എല്ലാ പ്രതികളുടെയും വാദം കേൾക്കണമെന്നും പറഞ്ഞു.

സ്വർണക്കടത്തു കേസ് അട്ടിമ റിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെ ന്നു ചൂണ്ടിക്കാട്ടിയാണ് തുടർവി ചാരണ കേരളത്തിൽ നിന്നു മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെടു ന്നത്.

നയതന്ത്ര ബാഗേജിൽ തിരുവ നന്തപുരം വിമാനത്താവളം വഴി 14.82 കോടി രൂപ വില മതിക്കു ന്ന 30 കിലോ സ്വർണം കടത്തിയെന്നും സമാനരീതിയിൽ പല പ്പോഴായി 80 കോടി രൂപയുടെ സ്വർണം എത്തിച്ചുവെന്നുമാണ് കേസ്.