play-sharp-fill
കോട്ടയത്ത് സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാൻ പോയ മുൻ പ്രിൻസിപ്പലിന്റെ 68 ലക്ഷം രൂപ തട്ടിയ സംഭവം: തന്റെ പണം പോയത് സ്വർഗീയ വിരുന്നിൽ നിന്നല്ലെന്ന വിശദീകരവുമായി മുൻ പ്രിൻസിപ്പൽ; വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകുമെന്നും ഭീഷണി

കോട്ടയത്ത് സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാൻ പോയ മുൻ പ്രിൻസിപ്പലിന്റെ 68 ലക്ഷം രൂപ തട്ടിയ സംഭവം: തന്റെ പണം പോയത് സ്വർഗീയ വിരുന്നിൽ നിന്നല്ലെന്ന വിശദീകരവുമായി മുൻ പ്രിൻസിപ്പൽ; വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകുമെന്നും ഭീഷണി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാൻ പോയി 68 ലക്ഷം രൂപയും, 17 പവനും നഷ്ടമായ സംഭവത്തിൽ വിശദീകരണവുമായി റിട്ട സ്‌കൂൾ പ്രിൻസിപ്പൽ രംഗത്ത്. സ്‌കൂൾ പ്രിൻസിപ്പലും സ്വർഗീയ വിരുന്ന് അധികൃതരും പ്രത്യേകം പ്രത്യേകം പരാതിയുടെയും പ്രസ്താവനയുടെയും കോപ്പി സഹിതമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ പ്രസ്താവന പ്രചരിപ്പിച്ചാണ് ഇവർ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.

മകളുടെ വിവാഹം നടത്തി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട.സ്‌കൂൾ പ്രിൻസിപ്പലിന്റെ 68 ലക്ഷം രൂപയും 16 പവനും തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടിയതോടെയാണ് ഇവർ സ്വർഗീയ വിരുന്നിൽ നിന്നാണ് തട്ടിപ്പുകൾക്കു തുടക്കമിട്ടതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് തട്ടിപ്പിന് ഇരയായ റിട്ട പ്രിൻസിപ്പലും, സ്വർഗീയ വിരുന്ന് അധികൃതരും വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചുങ്കത്ത് വാടകയ്ക്കു താമസിക്കുന്ന കൊട്ടരക്കര തൃക്കൂന്നമംഗലം അജോയ് വില്ലയിൽ ബിജോയ് (39), ഭാര്യ ഷൈനി (47) എന്നിവരെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കളത്തിപ്പടി മരിയൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ എട്ടുവീട്ടിൽ മേരി വിജയനെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. മേരിയുടെ മകളുടെ വിവാഹം നടത്തി നൽകാമെന്നു പറഞ്ഞ് ഇടനില നിന്ന ഷൈനിയാണ് കബളിപ്പിക്കൽ നടത്തിയിരിക്കുന്നത്.

സ്വർഗീയ വിരുന്നിൽ വച്ചാണ് തങ്ങൾ പരസ്പരം പരിചയപ്പെട്ടതെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് മേരിയും പൊലീസിനു നൽകിയിരിക്കുന്നത്. എന്നാൽ, മാധ്യമങ്ങളിൽ സംഭവം വാർത്തയാകുകയും സ്വർഗീയ വിരുന്നിലെ ഇടപെടലുകൾ വിവാദമാകുകയും ചെയ്തതോടെയാണ് മുഖം ര്ക്ഷിക്കാൻ ഇപ്പോൾ സ്വർഗീയ വിരുന്ന് അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.

എന്നാൽ, ഇത്തരത്തിൽ നടന്ന തട്ടിപ്പിനെ സഭ പുറത്തിറക്കിയ പത്രക്കുറുപ്പിൽ പൂർണമായും തള്ളിക്കളയുന്നുമില്ല.

സഭയുടെ സർക്കുലർ നമ്പർ 131/2020 ൽ പറയുന്നത് ഇങ്ങനെ

നമ്മുടെ സഭയിൽ അംഗമായ ഒരു സഹോദരി ‘സ്വർഗീയ വിരുന്ന് സഭയിൽ സാക്ഷ്യം പറയാൻ എത്തി തട്ടിപ്പിൽ അകപ്പെട്ടു എന്ന തരത്തിൽ വ്യാജപ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അറിയുവാൻ ഇടയായി.
പതിനായിരക്കണക്കിന് ദൈവമക്കൾ ഒന്നിച്ചു കൂടുന്ന സുവിശേഷ ശുശ്രൂഷയിൽ ചിലർ വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും, അവരുടെ വ്യക്തിപരമായ ആലോചനകൾക്കും, അതിന്മേൽ വരുന്ന അപകടങ്ങൾക്കും സ്വർഗീയ വിരുന്ന് സഭയോ, ആയതിന്റെ സഭാ നേതൃത്വമോ, ഏതെങ്കിലും വിധത്തിൽ ഉത്തരവാദി ആയിരിക്കുകയില്ല. എന്നാൽ, അപ്രകാരം ആസൂത്രിതമായി വ്യാജ വാർത്ത എഴുതുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കും എതിരെ മൂൻകാലങ്ങളിൽ ചെയ്തതുപോലെ ശക്തമായ നിയമനടപടികൾ എടുക്കുവാൻ സഭാ കൗൺസിൽ തീരുമാനമെടുത്തു.

സഭയുടെ പ്രസ്താവന പുറത്തു വന്നതിലൂടെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. സഭയിൽ വന്ന് തട്ടിപ്പിന് ഇരയാകുന്ന ആളുകൾ ഉണ്ട്. സഭയിൽ എത്തുന്നവരിൽ തട്ടിപ്പ് നടത്തുന്നവരും ഉണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെയും തട്ടിപ്പിന് ഇരയാകുന്നവരെയും സഭ ഒരേ പോലെ തള്ളിപ്പറയുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വന്ന പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്. സഭയിൽ എത്തി തട്ടിപ്പിന് ഇരയായവർക്ക് വേണ്ട നിയമസഹായം പോലും സഭ നൽകില്ലെന്നും, തട്ടിപ്പ് നടത്തുന്നവരെ തള്ളിപ്പറയില്ലെന്നുമാണ് പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്. പകരം, തട്ടിപ്പു നടത്തിയവർക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സഭ ഒരുങ്ങുന്നത്.

ഇതിനിടെ തട്ടിപ്പിന് ഇരയായ മേരി വിജയന്റെ പേരിലുള്ള പ്രസ്താവനയും പുറത്തു വന്നു. സഭയുടെ പ്രസ്താവനയ്ക്കു കടക വിരുദ്ധമാണ് ഇവരുടെ പ്രസ്താവന. തട്ടിപ്പ് നടത്തിയവരെ താൻ സഭയിൽ വച്ചല്ല പരിചയപ്പെട്ടതെന്നാണ് ഈ പ്രസ്താവനയിലൂടെ ഇവർ വ്യക്തമാക്കുന്നത്.

ആ പ്രസ്ഥാവന ഇങ്ങനെ –

സ്വർഗീയ വിരുന്ന് സഭയിൽ ഞാൻ സാക്ഷ്യം പറയാൻ ചെന്നതിന്റെ ഫലമായി വഞ്ചിക്കപ്പെട്ടു എന്ന് ചില ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. 1999 മുതൽ ഞാൻ സ്വർഗീയ വിരുന്ന് സഭയിൽ വിശ്വസ്തതയോടെ നിൽക്കുന്ന വിശ്വാസിയാണ്. എന്നാൽ, എന്നെ വഞ്ചിച്ച ദമ്പതിമാരെ സഭയിൽ വച്ചോ സഭാ മുഖാന്തിരമോ അല്ല പരിചയപ്പെട്ടത്. ഇതിന്റെ പരിപൂർണ സത്യവാങ്ങ് മൂലം, ബഹുമാനപ്പെട്ട കോട്ടയം എസ്.പി മുൻപാകെ ഞാൻ നൽകിയിട്ടുള്ളതാണ്. സ്വർഗീയ വിരുന്ന് സഭയുടെ പേരിലും നേതൃത്വത്തിത്തിന്റെ പേരിലും അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഇടുന്ന ഇത്തരം ഡിജിറ്റൽ മാധ്യമങ്ങളെ തിരിച്ചറിയുകയും, നടപടികൾ എടുക്കുകയുമാണ് വേണ്ടത്.