സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിൽ പങ്കാളി കൈമാറ്റങ്ങൾ നടന്നു; പ്രദേശവാസികള്‍ സംശയിക്കാതിരിക്കാൻ കുട്ടികളടക്കം സകുടുംബം എത്തുന്നവരെ കുടുംബ സുഹൃത്തുക്കളെന്നാണ്​ പരിചയപ്പെടുത്തുന്നത്​; പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പങ്കാളി കൈമാറ്റ കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍.

സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് അറസ്റ്റിലായ സംഘം പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയത്.

ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ ഇത്തരത്തില്‍ വിരുന്ന്​ സംഘടിപ്പിക്കാറുണ്ട്​. വിരുന്ന്​ സംഘടിപ്പിക്കുന്ന വീട്ടിലേക്ക്​ ഗ്രൂപ്പിലുള്ള മറ്റൊരു കുടുംബം എത്തുകയാണ്​ പതിവ്​. ഇതിനിടയില്‍ ലൈംഗികബന്ധത്തിന്​ ഭര്‍ത്താക്കന്‍മാര്‍ തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണെന്നും പൊലീസ്​ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വര്‍ഷത്തിലധിമായി നിലവില്‍ കണ്ടെത്തിയ സംഘം സജീവമാണെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പ്രത്യേക മെസഞ്ചര്‍​ ഗ്രൂപ്​ നിലവിലു​ണ്ടായിരുന്നു.​ ​സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിങ്​ നടത്തിയാണ്​ ​ഗ്രൂപ്പിലേക്ക്​ കണ്ണികളെ കണ്ടെത്തുന്നതെന്നും പൊലീസ്​ പറയുന്നു.
സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഇവര്‍ കണ്ണികളെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ചാറ്റിംഗ് നടത്തും. അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടെന്ന് ഉറപ്പായ ശേഷം ലൈംഗിക താല്‍പര്യങ്ങള്‍ അന്വേഷിച്ച്‌ അറിയും.

പങ്കാളി കൈമാറ്റത്തിന് താല്‍പര്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാല്‍ രഹസ്യ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതി.

ഇതിന് മുന്‍കൈ എടുക്കുന്നത് ഭര്‍ത്താക്കാന്‍മാരാണ്. ഇതിന് തയ്യാറാക്കാത്ത സ്ത്രീകളെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇത്തരത്തില്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി. പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവര്‍ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് കോട്ടയത്ത് അറസ്റ്റിലായ സംഘത്തിലൊരാള്‍ പരാതിക്കാരിയുടെ ഭര്‍ത്താവാണ്. കറുകച്ചാൽ എസ് എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ന് അറസ്റ്റിലായത്.

ഭര്‍ത്താവ് മറ്റു പലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയിരത്തോളം പേര്‍ അംഗങ്ങളായ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

സമൂഹത്തില്‍ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവര്‍ അടക്കം 1000ത്തോളം പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളെ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.