play-sharp-fill
സ്വർണ്ണക്കടത്ത് കേസ് ക്ലൈമാക്‌സിലേക്കോ…? സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു

സ്വർണ്ണക്കടത്ത് കേസ് ക്ലൈമാക്‌സിലേക്കോ…? സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് ഒരേസമസം ചോദ്യം ചെയ്യുന്നു.
ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെയും ചോദ്യം ചെയ്യുകയാണ്.കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയതന്ത്ര ബാഗേജിൽ 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതു കേന്ദ്രാനുമതി ഇല്ലാതെയാണ്. കോൺസുലേറ്റാണ് ഈന്തപ്പഴം കൊണ്ടുവന്നതെന്നും വിതരണം ചെയ്യാനായി സർക്കാരിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ശിവശങ്കർ ഇന്നലെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

ശിവശങ്കറിന്റെ നിർദേശാനുസരണമാണ് താൻ ഈന്തപ്പഴം ഏറ്റുവാങ്ങിയതെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ നേരത്തേ മൊഴി നൽകിയിരുന്നു. ഈന്തപ്പഴം വിതരണത്തിനു സൗകര്യം ഒരുക്കിയതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനെ അറിയിച്ചിരുന്നു.

ഇതോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.സാമൂഹികസുരക്ഷാ വകുപ്പിനു കീഴിലുള്ള അനാഥമന്ദിരങ്ങളിലും സ്‌പെഷൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ ഒക്ടോബർ 11 എന്നിവിടങ്ങളിലെ കുട്ടികൾക്കും വിതരണം ചെയ്യാനെന്ന പേരിലാണ് ഈന്തപ്പഴം കൊണ്ടുവന്നത്.

10,000 കിലോ വിതരണം ചെയ്തതായി കണ്ടെത്തി. ബാക്കി എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. സ്വപ്ന സുരേഷും പി.എസ്. സരിത്തും ചേർന്നാണു കൊച്ചി തുറമുഖത്തെത്തി ഈന്തപ്പഴം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴം കണ്ടെത്തിയിരുന്നു.