ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു ; കേസിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്.
കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷ് ഉൾപ്പെടെയുളള പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കേസിൽ നിർണായകമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ഡിജിറ്റൽ രേഖകൾ എൻഐഎ സംഘം പരിശോധിച്ചിരുന്നു. 2000 ജിബി വരുന്ന ഡിജിറ്റൽ രേഖകളാണ് പരിശോധിച്ചത്.
ലാപ്പ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ രേഖകളാണ് എൻഐഎ പരിശോധിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം.