സ്വപ്ന സുരേഷിന് പുതിയ ജോലി; ചുമതല എന്‍ ജി ഒയ്ക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട്

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി ലഭിച്ചു.

പാലക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌ ആര്‍ ഡി എസ് എന്ന എന്‍ ജി ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ എന്ന പദവിയിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിവാസി മേഖലയില്‍ വിടുകള്‍ വച്ചു നല്‍കി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച്‌ ആര്‍ ഡി എസ്. ഇതിന് വേണ്ടി പുറം രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് ഇവര്‍ക്ക് പണമെത്തുന്നത്.
കഴിഞ്ഞയാഴ്ച ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശമെങ്കിലും ഇ ഡിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനായിരുന്ന സൂരജ് ടി ഇലഞ്ഞിക്കല്‍ വക്കാലത്തൊഴിഞ്ഞു. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ വക്കാലത്തൊഴിയുന്ന വിവരം ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
വക്കാലത്തൊഴിയുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.