എം വി ഗോവിന്ദന് ചില്ലിക്കാശ് പോലും നല്‍കില്ല; മാനനഷ്ടക്കേസില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി
സ്വന്തം ലേഖകൻ
ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി.
ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിന് പോകുമോ എന്നും സ്വപ്ന പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദന്‍ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാല്‍ എം.വി. ഗോവിന്ദന്‍ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാന രഹിതമാണെന്നും സ്വപ്ന പറഞ്ഞു.
ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നല്‍കില്ലെന്നും വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ സ്വപ്ന വ്യക്തമാക്കി.
എം.വി. ഗോവിന്ദനെ കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം.വി. ഗോവിന്ദനെന്നോ പാര്‍ട്ടി പദവിയെന്തെന്നോ അതിന് മുൻപ് അറിയുമായിരുന്നില്ല.
അതിനാല്‍ത്തന്നെ സമൂഹത്തില്‍ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ലെന്നും മറുപടിയിലുണ്ട്.