
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആത്മകഥ ചതിയുടെ പത്മവ്യൂഹമാണ് ഇപ്പോൾ ചർച്ചാവിഷയം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുകയാണ് സ്വപ്ന ആത്മകഥയിലൂടെ.
ഭാര്യ ഒപ്പം ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ എം ശിവശങ്കര്‍ തന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു എന്നും ഈ ബെഡ്റൂമില്‍, എനിക്കൊപ്പം നീ ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം എന്ന് പറയുകയും ചെയ്യുമായിരുന്നു എന്ന് സ്വപ്ന തന്‍റെ ആത്മകഥയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്..
ഒരുമിച്ച് ഒരു യാത്രാ സമയത്ത് കാലുകള്‍ കാണിക്കാന്‍ പറഞ്ഞ ശിവശങ്കര്‍ തന്‍റെ കാലുകള്‍ രണ്ടും കൈയ്യിലെടുത്തു. സ്വര്‍ണ കൊലുസുകള്‍ അണിയിച്ചു. മാസത്തില്‍ രണ്ട് തവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതില്‍ സെക്സ് പാടില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു.
ഔദ്യോഗിക മീറ്റിംഗുകളുടെ പേരില്‍ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ അദ്ദേഹം തന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങും .സ്നേഹത്തോടെ എന്‍റെ നെറ്റിയില്‍ ഉമ്മ വെയ്ക്കും. പിന്നെ കേരളം വിട്ടുകഴിഞ്ഞാല്‍ റോഡിലൂടെ തന്നെ കൈ പിടിച്ചു നടക്കും. കേരളത്തിലെ റോഡില്‍ തനിക്ക് ഇങ്ങനെ നടക്കാന്‍ പറ്റില്ലല്ലോ പാര്‍വതി എന്ന് അദ്ദേഹം പറയും.
യാത്രകളില്‍ കാല്പനികമായ കാമുകനായിരുന്നു അദ്ദേഹം .മാളുകളില്‍ യുവദമ്പതികള്‍ക്കിടയിലൂടെ എന്നെ ചേര്‍ത്തുപിടിച്ച് നടക്കുന്നതില്‍ അദ്ദേഹം പ്രത്യേക സന്തോഷം കണ്ടെത്തി. ഹോട്ടല്‍ മുറികളില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞാന്‍ ജനിക്കും മുൻപുള്ള മലയാളഗാനങ്ങള്‍ കേള്‍പ്പിക്കും .മകളെ ഏതു കോളേജില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ ആണ്. താനുമായുള്ള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു .
ആ കുട്ടിയില്‍ എന്തെങ്കിലും നല്‍മ ഉണ്ടാകുമല്ലോ സ്വീകരിക്കുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്. വീട്ടില്‍ നിന്ന് ഹൈദര്‍ അപ്പാര്‍ട്ട്മെന്റില്‍ ഫ്ലാറ്റ് എടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുള്ള കൂടി കാഴ്ചകളൊക്കെ ആ ഫ്ലാറ്റില്‍ ആണ് നടന്നത്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകണം എന്ന് ഒരു ദിവസം ശിവശങ്കര്‍ പറഞ്ഞു. സാരി വാങ്ങി തരാം എന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണം എന്നും പറഞ്ഞു. 10,000 രൂപയുടെ കസവു മുണ്ടും നേര്യതും വാങ്ങിത്തന്നു.
അതൊക്കെ ഉടുത്ത് ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഒരു താലി എടുത്തു കഴുത്തില്‍ കെട്ടി. താലികെട്ടിയത് സ്വന്തം സന്തോഷത്തില്‍ എന്നാണ് ശിവശങ്കര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥത എന്ന നിലയില്‍ 2016 ലാണ് ശിവശങ്കറെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സൗഹൃദം വളര്‍ന്നു .
എന്നെ പാര്‍വതി എന്നാണ് ശിവശങ്കര്‍ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരെ പോലെ ഭ്രാന്ത് പിടിച്ച് ശിവശങ്കര്‍ തന്നെ പ്രണയിച്ചിരുന്നത്. തന്‍റെ പ്രണയം നിലനിര്‍ത്താന്‍ അദ്ദേഹം എന്തു വിലയും നല്‍കുമായിരുന്നു .എത്ര താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു .സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ പിടിയിലാകും വരെ അദ്ദേഹത്തിന്‍റെ പാര്‍വതി ആയിരുന്നു താന്‍ എന്നാണ് സ്വപ്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത്.