video
play-sharp-fill

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ് ; നടപടി സ്വർണ്ണം വന്ന ദിവസങ്ങളിൽ സ്വപ്‌ന സുരേഷുമായി നിരന്തരം ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ് ; നടപടി സ്വർണ്ണം വന്ന ദിവസങ്ങളിൽ സ്വപ്‌ന സുരേഷുമായി നിരന്തരം ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയന്ത്രബാഗ് വഴിയുള്ള സ്വർണകള്ളകടത്തു കേസിൽ ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളിൽ നിരന്തരമായി ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായം നൽകയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ.

അതേ സമയം നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പതിനഞ്ചു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടിയിട്ടുണ്ട്. കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ അടക്കമുളള പ്രതികളുടെ റിമാൻഡ് അണ് നീട്ടിയത്.

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.

കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ വീഡയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് റിമാൻഡ് കാലാവധി നീട്ടിയത്.