video
play-sharp-fill

ബിജെപിക്ക് ലക്ഷ്യം വേറെ; മന്ത്രിയോ സ്പീക്കറോ എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്‌തെന്നോ എവിടെയും പറഞ്ഞിട്ടില്ല; എന്നെ ആര് തൊടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്; സ്വപ്‌ന സുരേഷ്

ബിജെപിക്ക് ലക്ഷ്യം വേറെ; മന്ത്രിയോ സ്പീക്കറോ എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്‌തെന്നോ എവിടെയും പറഞ്ഞിട്ടില്ല; എന്നെ ആര് തൊടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്; സ്വപ്‌ന സുരേഷ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല എന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.

വിവാദം ഉണ്ടാക്കുന്നവർക്ക് ലക്ഷ്യം വേറെയാണെന്നും അവർ പറഞ്ഞു.
തന്നോട് ലൈംഗിക താല്‍പര്യത്തോട് കൂടി സമീപിച്ചവരെ നിലക്ക് നിര്‍ത്തിയിട്ടുണ്ടെന്നും തന്നെ ആരും സ്പർശിച്ചിട്ടുപോലുമില്ലെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയോ സ്പീക്കറോ ആരുമാകട്ടെ അവരാരും എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്‌തെന്നോ തൊട്ടെന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ ആര് തൊടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. അത് പൂര്‍ണമായും എന്റെ തീരുമാനമാണ്.

അതിനാല്‍ ഇല്ലാത്തത് പറയുന്നതില്‍ കാര്യമില്ല.
ഞാന്‍ എന്റെ പുസ്തകത്തില്‍ എവിടെയങ്കിലും എഴുതിയിട്ടുണ്ടോ ഇവര്‍ എന്നെ റേപ്പ് ചെയ്തിട്ടുണ്ട് എന്ന്. ഞാന്‍ ആരുടേയും ഉപകരണമല്ല.

ബിജെപി, ഇടത്-വലതുപക്ഷങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഈ ബിജെപിയൊക്കെ സ്വപ്‌ന സുന്ദരി സ്വപ്‌ന സുന്ദരി എന്നൊക്കെ പറഞ്ഞ് കുറെ സംസാരിച്ചതാണ്. ഇപ്പോൾ എല്ലാവരുടെയും തനിഗുണം മനസ്സിലാക്കി- സ്വപ്ന പറഞ്ഞു.

സ്വപ്‌ന സുരേഷിന് ഒരു തലതൊട്ടപ്പനുമില്ല. സ്വപ്‌ന സുരേഷിന് ഒരു അപ്പനെ ഉള്ളൂ. അത് മരിച്ച്‌ പോയി. ഞാന്‍ വ്യക്തിപരമായി പറയുന്ന കാര്യങ്ങളെ അവര്‍ രാഷ്ട്രീയമാക്കി മാറ്റുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ല എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.