video
play-sharp-fill
സ്വപ്‌ന ഡോളർ കൈമാറിയത് രാഷ്ട്രീയ ഉന്നതന്റെ മകൾക്ക് ; കൈമാറ്റം നടത്തിയത് ഉന്നതന്റെ വസതിയിൽ വച്ചെന്ന് സ്വപ്‌നയുടെ മൊഴി : സ്വപ്‌നയുടെ മൊഴിയിൽ കുരുങ്ങി കേരള രാഷ്ട്രീയം

സ്വപ്‌ന ഡോളർ കൈമാറിയത് രാഷ്ട്രീയ ഉന്നതന്റെ മകൾക്ക് ; കൈമാറ്റം നടത്തിയത് ഉന്നതന്റെ വസതിയിൽ വച്ചെന്ന് സ്വപ്‌നയുടെ മൊഴി : സ്വപ്‌നയുടെ മൊഴിയിൽ കുരുങ്ങി കേരള രാഷ്ട്രീയം

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി സ്വപ്‌ന സുരേഷ്. സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൾക്കായി ഡോളർ കൈമാറിയതായി സ്വപ്‌ന കസ്റ്റംസിന് മുന്നിൽ മൊഴി നൽകി.

ഡോളർ കൈമാറ്റം നടത്തിയ നേതാവിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നെന്നുമാണ് സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാവിന്റെ മകളുടെ വിവിധ ഇടപാടുകളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് സ്വപ്‌ന കസ്റ്റംസിനെ അറിയിച്ചത്. ഇവരുടെ ചില ആവശ്യങ്ങൾക്കായി ഡോളർ ദുബായിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ ഡോളർ കൈമാറുന്നതിനായി താൻ ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

ആ നേതാവിന് ഇക്കാര്യങ്ങളൊക്കെ അറിയാമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ഏതു വിധത്തിലാണ് ഇവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതെന്ന വിവരവും സ്വപ്‌ന ഇഡിക്ക് കൈമാറിയിട്ടുണ്ട്.

സ്വപ്‌നയുടെ മൊഴി കേസിലെ മറ്റൊരു പ്രതിയായ സരിത്തും ശരിവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും രഹസ്യമൊഴി എടുക്കാൻ തീരുമാനിച്ചത്. സ്വപ്‌ന രഹസ്യമൊഴിയിലും ഇക്കാര്യം ആവർത്തിച്ചാൽ കസ്റ്റംസ് ഉടൻ തുടർനടപടികൾ ആരംഭിക്കും.

വൈകാതെ തന്നെ ഉന്നതനെയും മകളെയും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ കടക്കും. ഇക്കാര്യത്തിൽ ഇഡിയും കസ്റ്റംസും ഏതാണ്ട് ധാരണയിൽ എത്തുകയും ചെയ്തിട്ടുണ്ട്.