video
play-sharp-fill

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ചാക്കയിലെ ഫ്‌ളാറ്റ് സ്പീക്കറുടെ രഹസ്യസങ്കേതം; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ചാക്കയിലെ ഫ്‌ളാറ്റ് സ്പീക്കറുടെ രഹസ്യസങ്കേതം; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി.
സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. ചാക്കയിലെ ഫ്‌ലാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നെന്നും നിരവധി വട്ടം വിളിച്ചിട്ടും താന്‍ തനിച്ച് പോയിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. സ്പീക്കറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടാതിരുന്നതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്. ഇഡി ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയില്‍ വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എം ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കര്‍ ടീം സര്‍ക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളില്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സ്വപ്നയുടെ മൊഴിയിലുണ്ട്. സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവരെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :