play-sharp-fill
അറബിയോട് സംസാരിച്ച് കരാർ ഉറപ്പിക്കാൻ ഇടനിലക്കാരിയായത് സ്വപ്ന തന്നെ ; പകരമായി കമ്മീഷനും ആവശ്യപ്പെട്ടു : വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ രംഗത്ത്

അറബിയോട് സംസാരിച്ച് കരാർ ഉറപ്പിക്കാൻ ഇടനിലക്കാരിയായത് സ്വപ്ന തന്നെ ; പകരമായി കമ്മീഷനും ആവശ്യപ്പെട്ടു : വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണികളായ സന്ദീപിനെയും സ്വപ്നയേയും കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. കരാർ ഉറപ്പിക്കാൻ അറബിയോട് സംസാരിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പകരമായി സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച്‌ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായി അറിയിച്ചു. പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാറെന്നും ഇതില്‍ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഈപ്പന്‍ കൂട്ടിച്ചേർത്തു.